സായാഹ്ന ധർണയും പ്രാർഥന യജ്ഞവും

അങ്കമാലി: കോൺഗ്രസ് ന്യൂനപക്ഷ സെൽ കറുകുറ്റി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഫാ.ടോം ഉഴുന്നാലിലി​െൻറ മോചനത്തിന് സംഘടിപ്പിച്ചു. കറുകുറ്റി റെയിൽവേ സ്റ്റേഷൻ കവലയിൽ നടന്ന ധർണ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ.ടോം ഉഴുന്നാലി​െൻറ മോചനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒന്നും ചെയ്യുന്നില്ലെന്നും ഇന്ത്യയിൽ മൃഗങ്ങൾക്ക്്് കിട്ടുന്ന പരിഗണനപോലും ജനത്തിന് ലഭിക്കുന്നില്ലെന്നും എം.എൽ.എ പറഞ്ഞു. കറുകുറ്റി മണ്ഡലം പ്രസിഡൻറ് റോയി ഗോപുരത്തിങ്കൽ അധ്യക്ഷത വഹിച്ചു. സുബോധന ഡയറക്ടർ ഫാ.ഷിനു ഉതുപ്പാൻ പ്രാർഥന യജ്ഞത്തിന് നേതൃത്വം നൽകി. മുൻ എം.എൽ.എ പി.ജെ. ജോയി, കെ.എസ്. ഷാജി, ഷൈജോ പറമ്പി, കെ.പി. പോളി, ഷാജു വി. തെക്കേക്കര, ജോണി പള്ളിപ്പാടൻ, സി.പി. സെബാസ്റ്റ്യൻ, കെ.വി. ജേക്കബ്, പി.എൽ. ഡേവിസ്, ജോഷി പറേക്കാരൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.