തൃപ്പൂണിത്തുറ: ഹിൽപാലസ് പുരാവസ്തു മ്യൂസിയത്തിന് വികസന പ്രവർത്തനങ്ങൾക്കായി 1.17 കോടി രൂപ അനുവദിച്ചതായി വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കുട്ടികളുടെ പാർക്ക് നവീകരണം, കുളങ്ങളുടെ സംരക്ഷണം, വിവിധ വികസന പ്രവർത്തനങ്ങൾ എന്നിവക്കാണ് തുക അനുവദിച്ചത്. മ്യൂസിയത്തിൽ അനൂപ് ജേക്കബ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോയും നടപ്പാക്കും. നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി, കൗൺസിലർ തിലോത്തമ സുരേഷ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ജെ.രജിതകുമാർ എന്നിവർ യോഗത്തിൽ പെങ്കടുത്തു. ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമീഷണർ ഡോ.അലക്സാണ്ടർ ഇവൻറ്സും യോഗത്തിന് എത്തി. പ്രധാന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഹിൽ പാലസ് മ്യൂസിയത്തിൽ കാടുപിടിച്ച കുളങ്ങളും തകർന്ന കുട്ടികളുടെ പാർക്കും ലക്ഷങ്ങൾ മുടക്കി പണി തീർത്ത വാക്ക് വേയും കാടുകയറി ഉപയോഗശൂന്യമായി നശിക്കുന്നതായി ആക്ഷേപം ശക്തമായിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ പൊളിച്ചുനീക്കണം ചോറ്റാനിക്കര: പകർച്ചപ്പനിയും െഡങ്കിയും വ്യാപിച്ചുകൊണ്ടിരിക്കെ നാട്ടിലുടനീളം തട്ടുകടകൾ കെട്ടി കച്ചവടം പൊടിപൊടിക്കുകയാണ്. യാതൊരു വിധ ലൈസൻസും ഇല്ലാതെ അധികാരികളുടെ മൂക്കിനു താഴെ വൃത്തിഹീനമായ സാഹചര്യത്തിൽ നടക്കുന്ന തട്ടുകടകൾക്കെതിരെ നടപടിയെടുക്കാനും ആരും തയാറാകുന്നില്ല. സമീപ പ്രദേശത്ത് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുമായാണ് ഇവരുടെ കച്ചവടം. അധികാരികൾ വൃത്തിഹീനമായ ഇത്തരം തട്ടുകടകൾക്കെതിരെ നടപടിയെടുക്കാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പറയുന്നത്. സന്ധ്യ മയങ്ങിയാലാണ് തട്ടുകടകൾ മാലിന്യകേന്ദ്രങ്ങൾക്കരികെ സജീവമാകുന്നത്. ആരോഗ്യത്തിന് ദോഷകരമായ പദാർഥങ്ങളും മയക്കുമരുന്നും മദ്യവുംമെല്ലാം ഇവിടങ്ങളിൽ വിൽപന നടന്നാലും ആരും പിടിക്കുകയോ പരിശോധിക്കുകയോ ചെയ്യില്ല. യാതൊരു നിയന്ത്രണവും കൂടാതെ പ്രവർത്തിക്കുന്ന ഇത്തരം കടകൾക്കെതിരെ ആരോഗ്യ വിഭാഗവും തദ്ദേശസ്ഥാപനങ്ങളും കണ്ണടക്കുന്നത് പകർച്ചവ്യാധികൾ ക്ഷണിച്ചുവരുത്തുമെന്ന ആക്ഷേപം ശക്തമാവുകയാണ്. ഇത്തരം കച്ചവടക്കാർക്കെതിരെ പരിസരത്തുള്ള വ്യാപാരികൾ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ചോറ്റാനിക്കര ബൈപാസിന് സമീപത്തടക്കം നിരവധി തട്ടുകടകളാണ് രാത്രികാലങ്ങളിൽ ഉയരുന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.