കഞ്ചാവും ലഹരിഗുളികകളുമായി കൗമാരക്കാർ പിടിയിൽ

കൊച്ചി: കഞ്ചാവും ലഹരിമരുന്ന് ഗുളികകളുമായി പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കൊച്ചി സിറ്റി ക്രൈം ഡിറ്റാച്ച്മ​െൻറ് അസി. കമീഷണർ ബിജി ജോർജി​െൻറ നേതൃത്വത്തിെല ഷാഡോ ടീം പിടികൂടി. ഇവരിൽനിന്ന് 150 ഗ്രാം കഞ്ചാവ്, പടയപ്പ എന്നറിയപ്പെടുന്ന രണ്ട് സ്ട്രിപ് ലഹരിഗുളികകൾ, 300 പാക്കറ്റ് ഹാൻസ് എന്നിവ കണ്ടെടുത്തു. പശ്ചിമകൊച്ചിയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കുട്ടികൾക്ക് വിതരണം ചെയ്യാൻ എത്തിച്ചവയായിരുന്നു ഇവ. കഴിഞ്ഞദിവസം പള്ളുരുത്തി ഭാഗത്തുനിന്ന് കഞ്ചാവ് ഉപയോഗിക്കവേ പിടിയിലായവരെ ചോദ്യം ചെയ്തതിൽനിന്നാണ് സംഘത്തെക്കുറിച്ച സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ തമിഴ്നാട്ടിൽനിന്ന് റോഡ് മാർഗം നഗരത്തിലേക്ക് വരുന്നതായി മനസ്സിലാക്കി. ഇവർ സഞ്ചരിച്ച ബസിൽ കയറിയ ഷാഡോ ടീം സംഘത്തെ നിരീക്ഷിക്കുകയും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ െവച്ച് പിടികൂടുകയും ചെയ്തു. ഷാഡോ എസ്.ഐ ഹണി കെ. ദാസ്, സെൻട്രൽ എസ്.ഐ സാജൻ ജോസഫ്, സി.പി.ഒമാരായ അഫ്സൽ, സാനു, വിശാൽ, യൂസുഫ്, രാഹുൽ, സുനിൽ, ശ്യാം, ഷാജി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.