നെടുമ്പാശ്ശേരി: ജില്ല പഞ്ചായത്തിെൻറ വായ്പ പദ്ധതി ക്ഷീരവർധിനിയുടെ പാറക്കടവ് ബ്ലോക്ക്തല ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സെബാസ്റ്റ്യൻ നിര്‍വഹിച്ചു. ആദ്യ ഘട്ടത്തില്‍ കുന്നുകര, പുത്തൻവേലിക്കര, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി പഞ്ചായത്തുകളിലെ 20 കർഷകർക്ക് 40,000 രൂപ വീതം നൽകി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് എസ്.ബി. ചന്ദ്രശേഖര വാര്യർ അധ്യക്ഷത വഹിച്ചു. വായ്പ പദ്ധതി തുക ജില്ല പഞ്ചായത്ത് അംഗങ്ങളായ സരള മോഹനൻ, കെ.വൈ. ടോമി എന്നിവർ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജേഷ് മഠത്തിമൂല, ടി.എ. ഇബ്രാഹിംകുട്ടി, കെ.സി. രാജപ്പൻ, സംഗീത സുരേന്ദ്രൻ, സി.എസ്. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ മിനി എൽദോ, റീന രാജൻ, അൽഫോൻസ വർഗീസ്, മിൽമ മുൻ ചെയർമാൻ എം.ടി. ജയൻ, ജൂണി റോഡ്രിഗസ്, ലിസി ജോർജ്, എം.പി. പാപ്പു, വി.കെ. ജയമോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.