എൽ.പി.ജി വിരുദ്ധസമരസമിതിയു​െട ഹൈക്കോടതി മാർച്ച് പൊലീസ്​ തടഞ്ഞു

െകാച്ചി: പുതുൈവപ്പ് എൽ.പി.ജി വിരുദ്ധസമരസമിതിയുെടയും വിവിധ രാഷ്്ട്രീയസംഘനകളുടെയും നേതൃത്വത്തിൽ നടത്തിയ ഹൈകോടതി മാർച്ച് ബാനർജി റോഡിൽ പൊലീസ് തടഞ്ഞു. പുതുവൈപ്പിലെ എൽ.പി.ജി. പ്ലാൻറ് മാറ്റാൻ സർക്കാർ തയാറാവാത്തതിനെതിരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ആം ആദ്മി, എസ്.യു.സി.െഎ, ടി.യു.സി.െഎ, വെൽഫെയർ പാർട്ടി, വിവിധ പ്രകൃതിസംരക്ഷണ സംഘടനകൾ എന്നിവർ മാർച്ചിൽ പെങ്കടുത്തു. പുരുഷൻ ഏലൂർ ഉദ്ഘാടനം ചെയ്തു. കുസുമം ടീച്ചർ അധ്യക്ഷതവഹിച്ചു. മാഗ്ലിൻ മാർച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് സമദ് നെടുമ്പാശേരി, സി.ആർ നീലകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. സമരം തുടരാൻ സമരസമിതി തീരുമാനം കൊച്ചി: പുതുൈവപ്പ് എൽ.പി.ജി വിരുദ്ധസമരം തുടരാൻ തീരുമാനം. ഇന്നലെ വൈകുന്നേരം ചേർന്ന എൽ.പി.ജി വിരുദ്ധ സമരസമിതി ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. അതേസമയം സമരക്കാരുയർത്തിയ ആശങ്കകൾ പഠിക്കാനായി പ്രത്യേക കമീഷനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ സമിതി സ്വാഗതം ചെയ്തു. സമരസമിതിക്കാരെ തല്ലിച്ചതച്ച പൊലീസ് മേധാവികൾക്കെതിെര നടപടിയെടുക്കുന്നത് വരെ വിവിധ പ്രക്ഷോഭപരിപാടികൾ ആവിഷ്കരിക്കാനും തീരുമാനമായി. സമരത്തിൽ പരിക്കേറ്റവരെ സഹായിക്കാനായി ചികിത്സാസഹായനിധിക്കും യോഗം രൂപം നൽകി. ec7 fire പാലാരിവട്ടത്തെ എഡ്ജ് ബിൽഡിങിന് സമീപമുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്സും െപാലീസ് ഉദ്യോഗസ്ഥരും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.