കരുമാല്ലൂർ: കരുമാല്ലൂർ പഞ്ചായത്തിെൻറ കീഴിെല പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് . ബി.പി.ടി ബിരുദവും പ്രവൃത്തിപരിചയവുമുള്ളവർ ബയോഡാറ്റ സഹിതം 25നു മുമ്പ് പി.എച്ച്.സിയിൽ അപേക്ഷ നൽകണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. ക്ഷീരവർധിനി പദ്ധതി ഉദ്ഘാടനം ആലങ്ങാട്: തിരുവാലൂർ ക്ഷീരോൽപാദക സഹകരണസംഘം നടപ്പാക്കുന്ന ക്ഷീരവർധിനി റിവോൾ വിങ് ഫണ്ട് ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് നിർവഹിച്ചു. ക്ഷീരവികസന വകുപ്പ് നൽകിയ യന്ത്രവത്കൃത പാൽ ശേഖരണ യൂനിറ്റ് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോർജ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കർഷക സെമിനാറും ചടങ്ങിൽ നടന്നു. ഉന്നതവിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. 'ആധുനിക കാലിവളർത്തൽ- പ്രശ്നങ്ങളും പരിഹാരങ്ങളും' വിഷയത്തിൽ എൻ. ശ്രീധർ ക്ലാസെടുത്തു. പഞ്ചായത്ത് അംഗങ്ങളായ കെ.കെ. സുരേഷ്, അംബിക രമേശ് എന്നിവർ സംസാരിച്ചു. സുധീർ ബാബു സ്വാഗതവും സെക്രട്ടറി എം.പി. സ്മിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.