മധ്യപ്രദേശിൽ അറസ്​റ്റിലായവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി

മധ്യപ്രദേശിൽ അറസ്റ്റിലായവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി –––––െഎ.സി.സി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്താൻ ജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചെന്നാരോപിച്ചാണ് 15 പേരെ അറസ്റ്റ് ചെയ്തത് ഭോപാൽ: െഎ.സി.സി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്താൻ ജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചെന്നാരോപിച്ച് മധ്യപ്രദേശിൽ അറസ്റ്റിലായ 15 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഒഴിവാക്കി. ബുർഹാൻപുർ ജില്ലയിലെ മൊഹദ് ടൗണിലാണ് കഴിഞ്ഞ ഞായറാഴ്ച ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായും പൊലീസ് ആരോപിച്ചിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കുമെന്നും എന്നാൽ, സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിച്ചതിന് കേസെടുക്കുമെന്നും ബുർഹൻപുർ ജില്ല പൊലീസ് മേധാവി ആർ.ആർ.എസ്. പരിഹാർ പറഞ്ഞു. അറസ്റ്റിലായവർ രാജ്യദ്രോഹപരമായതൊന്നും ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായും ഇവർ മുമ്പ് മറ്റ് കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിമാൻഡിലായ പ്രതികൾ കന്ദ്വ ജയിലിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.