കാലടി: ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് നവീകരിച്ച ആസ്ഥാന മന്ദിരം, ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ എന്നിവയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി അധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡൻറ് എം.കെ. കുഞ്ചു, അഡ്വ. ജോസ് തെറ്റയിൽ, മാത്യൂസ് കോലഞ്ചേരി, പി.എൻ. അനിൽ കുമാർ, ബേബി പൗലോസ്, വൃന്ദ സജീവ്, വി.ആർ. സുതൻ, എം.ഡി ഇൻചാർജ് കല ജയമോഹൻ, എന്നിവർ സംസാരിച്ചു. കാലടി: ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ശൃംഗേരി മഠം മാനേജർ പ്രഫ. എ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സർക്കാർ അതിഥിയായി എത്തിയ ശൃംഗേരി ശ്രീശാരദ പീഠാധിപതി സ്വാമി ഭാരതി തീർഥയെയും നിയുക്ത പീഠാധിപതി സ്വാമി വിധുശേഖര ഭാരതിയെയും മന്ത്രി സന്ദർശിച്ചു. റോജി എം. ജോൺ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹൻ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം മാത്യൂസ് കോലഞ്ചേരി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. EKG KLDy 57 ramachandran.jpg കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ശൃംഗേരി ശ്രീശാരദ പീഠാധിപതി സ്വാമി ഭാരതി തീർഥയെ സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.