സി.പി.എമ്മിന്​ ജനകീയ യാത്രയിലെ ജനപങ്കാളിത്തംകണ്ട്​ ഉണ്ടായ അമ്പരപ്പ്​ ^കോ​ൺഗ്രസ്​

സി.പി.എമ്മിന് ജനകീയ യാത്രയിലെ ജനപങ്കാളിത്തംകണ്ട് ഉണ്ടായ അമ്പരപ്പ് -കോൺഗ്രസ് കൊച്ചി: ഉമ്മൻ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ നടത്തിയ മെേട്രാ യാത്രയിലെ ജനപങ്കാളിത്തംകണ്ട് ഉണ്ടായ അമ്പരപ്പാണ് സി.പി.എമ്മി​െൻറ ആരോപണങ്ങൾക്ക് പിന്നിലെന്ന് ജില്ല കോൺഗ്രസ് നേതൃത്വം. ഏതൊരു പൗരെനയുംപോലെ ടിക്കറ്റെടുത്ത് യാത്രചെയ്യാൻ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും അവകാശമുണ്ട്. മുൻകൂർ നോട്ടീസ് നൽകി വിളിച്ചുവരുത്തിയ ആൾക്കൂട്ടമല്ല ആലുവയിലെത്തിയത്. മെേട്രാ ഉദ്ഘാടനവേളയിൽ ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയതിലും പ്രതിപക്ഷ നേതാവിന് പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിലും സാധാരണക്കാർക്കുണ്ടായ സ്വാഭാവിക പ്രതിഷേധമാണ് ജനപങ്കാളിത്തത്തിന് കാരണം. ജനകീയ മെേട്രാ യാത്രയിൽ പങ്കെടുത്തവർ കൃത്യമായി ടിക്കറ്റെടുത്തു. സ്മാർട്ട് സിറ്റിയുടെ ഉദ്ഘാടന ദിവസം വിദേശ ഭരണാധികാരികൾ വരെ എത്തിയപ്പോൾ ഉദ്ഘാടനവേദിയിലേക്ക് പ്രതിഷേധ സമരം നടത്തിയവരാണ് ഇപ്പോൾ മെേട്രാ സംസ്കാരത്തെക്കുറിച്ച് വേവലാതിപ്പെടുന്നതെന്നും ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.