തൃപ്പൂണിത്തുറ: നഗരസഭയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന അന്ധകാരത്തോട് മാലിന്യം നിറഞ്ഞ് നാശത്തിെൻറ വക്കിൽ. ഇവിടം കൊതുകിെൻറ താവളമായി മാറിയിരിക്കയാണ്. എലി ശല്യവും, തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രവുമായി മാറിയിരിക്കുന്നതിനാൽ പരിസരവാസികളുടെ ജീവിതവും ദുരിതത്തിലായി. മഴക്കാലമായതോടെ സാംക്രമിക രോഗങ്ങളും പകർച്ചവ്യാധികളും പടർന്നിരിക്കുകയാണ്. 10 കോടി രൂപ തോട് പുനരുദ്ധാരണത്തിന് സംസ്ഥാന ബജറ്റിൽ നീക്കിെവച്ചിട്ടുള്ളതായി ഇടക്കിടെ പറയുന്നതല്ലാതെ ഒരു രൂപപോലും ചെലവാക്കിയിട്ടില്ല. ആരോഗ്യ വിഭാഗം ഇത് വേണ്ടത്ര ഗൗരവത്തിലെടുക്കാത്തതിനാൽ നഗരം ചീഞ്ഞുനാറുകയാണ്. പ്രദേശവാസികൾ പരാതിപ്പെട്ടെങ്കിലും ഒന്നും നടക്കാത്ത അവസ്ഥയാണ്. പരാതിയുമായി വരുന്നവരോട് സ്ഥലം കണ്ടെത്തിത്തന്നാൽ ചവറുകൾ നീക്കംചെയ്യാമെന്നാണ് പറയുന്ന മറുപടി. കാനകൾ നിറഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. ചീഞ്ഞുനാറുന്ന അവസ്ഥയിലും എല്ലാം ഭദ്രമെന്ന് കരുതി തികഞ്ഞ അലംഭാവം കാട്ടുന്ന ഭരണകർത്താക്കൾ ഗുരുതര കൃത്യവിലോപമാണ് കാട്ടുന്നതെന്നും ആരോപണമുണ്ട്. ഇതിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷകക്ഷികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.