ബാങ്ക്​ ഒാഫ്​ ഇന്ത്യ സ്​റ്റാഫ്​ യൂനിയൻ സംസ്ഥാനസമ്മേളനം 24 ന്​

കൊച്ചി: ബാങ്ക് ഒാഫ് ഇന്ത്യ സ്റ്റാഫ് യൂനിയൻ 20ാം സംസ്ഥാനസമ്മേളനം ശനിയാഴ്ച എറണാകുളം ആശീർഭവനിൽ തുടങ്ങും. രാവിലെ ഒമ്പതിന് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനംചെയ്യും. ജനകീയ ബാങ്കിങ്, കോർപറേറ്റ് കൊള്ളയിൽനിന്ന് ബാങ്കുകളെ സംരക്ഷിക്കൽ തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ചചെയ്യും. ഞായറാഴ്ച പ്രതിനിധിസമ്മേളനം അഖിലേന്ത്യ ജനറൽസെക്രട്ടറി ദിനേശ്ത്സാ ഉദ്ഘാടനം ചെയ്യും. എ.െഎ.ബി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. േജാൺസൺ, ബി.ഒ.െഎ.എസ്.യു (കെ.) അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.പി. ചന്ദ്രശേഖരൻ തുടങ്ങിയവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.