നാടോടികൾ വിൽപനക്കെത്തിച്ച 70 ഓളം തത്തകളെ മോചിപ്പിച്ചു

പള്ളുരുത്തി: നാടോടികൾ വിൽപനക്കായി കൂട്ടിൽ നിറച്ചു കൊണ്ടുവന്ന തത്തകളെ പൊലീസ് പിടിച്ചെടുത്തു വനംവകുപ്പിന് കൈമാറി. കണ്ണമാലി മേഖലയിലാണ് അഞ്ചു ചെറിയ കൂടുകളിലായി 70 തത്തകളെ മൂന്ന് നാടോടികൾ വിൽപനക്ക് കൊണ്ടുവന്നത്. പത്തോളം തത്തകൾ ഏതാണ്ട് മൃതപ്രായരായിരുന്നു. ഇതോടെയാണ് നാട്ടുകാർ പക്ഷി സ്നേഹി മുകേഷ് െജയ്നെ വിവരം അറിയിച്ചത്. ജൈൻ ഫൗണ്ടേഷൻ പ്രവർത്തകരെത്തി വിവരം കണ്ണമാലി പൊലീസിൽ അറിയിച്ചു. പൊലീസ് എത്തുംമുൻപ് തന്നെ സംഗതി പന്തികേടാണെന്ന് മനസ്സിലാക്കിയ മൂവർ സംഘം തത്തകളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. പിന്നീട് തത്തകളെ കൂടുതൽ കൂടുകളിലേക്ക് മാറ്റിയ ശേഷം കോടനാട് വനം വകുപ്പ് അധികൃതർക്ക് കൈമാറി. എടക്കാട്ടുവയലിൽ ഭരണം സ്തംഭനാവസ്ഥയിൽ; വൈസ് പ്രസിഡൻറിനെതിരെ പ്രമേയം കാഞ്ഞിരമറ്റം: എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെ കമ്മിറ്റിയിൽ ആക്ഷേപിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്ത കോൺഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രമേയം. എൽ.ഡി.എഫ് അംഗം അനീഷ് മോഹനൻ അവതരിപ്പിച്ച പ്രമേയം പഞ്ചായത്ത് പ്രസിഡൻറ് ജെസി പീറ്റർ അടക്കം രണ്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് പാസായത്. പഞ്ചായത്ത് പ്രസിഡൻറ് യു.ഡി.എഫ് അംഗമാണ്. കേരള കോൺഗ്രസ് ജേക്കബ് വനിത വിഭാഗം സംസ്ഥാന നേതാവാണ് ജെസി പീറ്റർ. ജേക്കബ് വിഭാഗത്തിനാണ് പ്രസിഡൻറ് സ്ഥാനം. വൈസ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിനും വൈസ് പ്രസിഡൻറും പ്രസിഡൻറും തമ്മിലുള്ള തർക്കം മൂലം ഇവിടെ ഭരണ സ്തംഭനാവസ്ഥയിലാണ്. ബോധവത്കരണ പരിപാടി കാഞ്ഞിരമറ്റം: പുളിക്ക്യമാലി ഗവ. ഹൈസ്കൂളും ആരക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി എലിപ്പനി, ഡെങ്കിപ്പനി എന്നിവക്കെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളും വീടുകളും വിദ്യാർഥികൾ സന്ദർശിച്ചു. ബോധവത്കരണ പരിപാടി പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജോർജ് മണി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.