കോതമംഗലം: പിണ്ടിമന അടിയോടി തഖ്വ മസ്ജിദിൽ സംഘടിപ്പിച്ചു. ഇമാം അബ്ദുൽ റഹ്മാൻ മൗലവി റമദാൻ സന്ദേശം നൽകി. എസ്.എം. അബ്ദുൽ കരീം, എസ്.എം. ഹംസ, എസ്.കെ. മൈതീൻ, എസ്.കെ. ഉമ്മർ എന്നിവർ നേതൃത്വം നൽകി. മഴക്കാലപൂർവ ശുചീകരണത്തിൽ പങ്കാളിയായി ഫയർഫോഴ്സ് അംഗങ്ങൾ കോതമംഗലം: സർക്കാറിെൻറ ശുചീകരണ വാരാചരണത്തോടനുബന്ധിച്ച് കേരള ഫയർ ആൻഡ് റെസ്ക്യു സർവിസസ് ഡയറക്ടർ ജനറലിെൻറ ഉത്തരവുപ്രകാരം കോതമംഗലം ഫയർ സ്റ്റേഷനിലെ ജീവനക്കാരും രംഗത്തിറങ്ങി. കോതമംഗലം കോളജ് ജങ്ഷനിലെ ഓഫിസ് പരിസരവും വാരപ്പെട്ടി പ്രാഥമിക ആരോഗ്യകേന്ദ്രവും പരിസരവും ഉദ്യോഗസ്ഥർ ശുചീകരിച്ചു. രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് ലീഡിങ് ഫയർമാൻ വി.കെ. സുരേഷ്, മെക്കാനിക് പി.എം.ഷംസുദ്ദീൻ, ഫയർമാൻമാരായ എം. രാഹുൽ, എസ്. രഞ്ജിത്ത്, എം. ശംഭു, ഹോം ഗാർഡ് കെ.എസ്. മുഹമ്മദ്, വാരപ്പെട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ എച്ച്.ഐ. അരവിന്ദാഷൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.