കൊച്ചി: കായിക കേരളത്തിെൻറ അഭിമാനതാരങ്ങൾ സങ്കടങ്ങൾ പങ്കുവെച്ച് മുഖ്യമന്ത്രിയുടെ മുന്നിൽ .1973 ൽ കേരളത്തിെൻറ സന്തോഷ് േട്രാഫി സ്വപ്നം പൂവണിയിച്ച ഫുട്ബാൾ താരങ്ങളാണ് പ്രയാസങ്ങൾ പങ്കുെവക്കാൻ മുഖ്യമന്ത്രിയെ സമീപിച്ചത്. ഇന്ന് 65 ഉം 75 ഉം വയസ്സ് പിന്നിട്ടവർ എറണാകുളത്താണ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത്. അന്നത്തെ കേരള ടീമിൽ 26 പേരുണ്ടായിരുന്നു. അവരിൽ ഇപ്പോൾ 21 കളിക്കാരും രണ്ട് കോച്ചുമാരുമാണ് ജീവിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ മേയിലാണ് ക്യാപ്റ്റൻ മണി (ബാലകൃഷ്ണൻ) വിടപറഞ്ഞത്. അന്ന് മണിയുടെ കുടുംബാവസ്ഥ എല്ലാവരുടെയും കണ്ണ് നനയിച്ചു. 1973ൽ സന്തോഷ് േട്രാഫി ആദ്യമായി കേരളത്തിന് നേടിക്കൊടുത്ത തങ്ങൾ ബാങ്കുകൾ, കമ്പനികൾ, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ബോംബെ ക്ലബുകൾ എന്നിവയിൽനിന്ന് ഓഫറുകൾ ലഭിച്ചിട്ടും കേരളത്തിനുവേണ്ടി കളിക്കാനാണ് താൽപര്യം കാണിച്ചതെന്നും എഫ്.എ.സി.ടി, സ്വകാര്യകമ്പനികൾ തുടങ്ങിയ ചില സ്ഥാപനങ്ങളിലെ ജോലിയായിരുന്നു ആശ്വാസം. എന്നാൽ, 58ാം വയസ്സിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്ന് വിരമിച്ച തങ്ങൾക്ക് ഇ.പി.എഫ് പെൻഷനായി ലഭിക്കുന്ന 1000രൂപ കൊണ്ട് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് വീണ്ടും ഒരുമിപ്പിക്കാനും മുഖ്യമന്ത്രിയെയും കായികമന്ത്രിയെയും കണ്ട് സങ്കടങ്ങൾ പങ്കുവെക്കാമെന്ന് ചിന്തിപ്പിച്ചത്. പെൻഷനോ ചികിത്സ സംരക്ഷണമോ നൽകാൻ കേരള സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയം മുഖ്യമന്ത്രി അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതായി അവർ പറഞ്ഞു. മുൻ എം.പി പി. രാജീവും സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വി.എ. സക്കീർ ഹുൈസൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡൻറും സി.ഐ.ടി.യു നേതാവുമായ കെ.എൻ. ഗോപിനാഥും ഇവരോടൊപ്പമുണ്ടായിരുന്നു. അന്നത്തെ ടീമംഗങ്ങളായ വിക്ടർ മഞ്ഞല, ഇട്ടിമാത്യു, ദേവാനന്ദ്, പ്രസന്നൻ, സി.സി. ജേക്കബ്, മിത്രൻ, പി. പൗലോസ്, ടി.എ. ജാഫർ, കെ.പി. വില്യംസ്, എം.ആർ. ജോസഫ്, സേവ്യർ പയസ്, ടൈറ്റസ് കുര്യൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.