ശബരി റെയിൽ പാത നിർമാണം: പ്രധാനമന്ത്രിയുടെ ഒാഫിസ്​ റിപ്പോർട്ട്​ ചോദിച്ചു

തൊടുപുഴ: അങ്കമാലി--എരുമേലി ശബരി റെയിൽപാത നിർമാണ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഒാഫിസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. ദക്ഷിണ റെയിൽവേയുടെ കേരളത്തിലെ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർക്കാണ് നിർമാണ പുരോഗതി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഒാഫിസ് കത്ത് നൽകിയത്. പ്രധാനമന്ത്രി നേരിട്ട് പുരോഗതി വിലയിരുത്തുന്ന പ്രഗതി പദ്ധതിയിൽ അങ്കമാലി-എരുമേലി ശബരി റെയിൽപാത നിർമാണം ഉൾപ്പെടുത്തിയതായി 2016 ഒക്ടോബർ 26ന് വിഡിയോ കോൺഫറൻസിങ്ങിലൂടെ പ്രധാനമന്ത്രി കേരള ചീഫ് സെക്രട്ടറിയെ അറിയിച്ചതോടെ കഴിഞ്ഞവർഷം സ്ഥലമെടുപ്പിന് 48 കോടിയും ഇൗവർഷത്തെ കേന്ദ്ര ബജറ്റിൽ 213 കോടിയും അനുവദിച്ചിരുന്നു. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും ശബരി റെയിൽവേ സ്ഥലമെടുപ്പ് സ്പെഷൽ തഹസിൽദാർ ഒാഫിസുകൾ റെയിൽവേയുടെ ആവശ്യപ്രകാരം പുനരാരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അങ്കമാലി, കാലടി, പെരുമ്പാവൂർ, ഒാടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലാണ് റെയിൽവേ സ്റ്റേഷനുകൾ നിർമിക്കുന്നത്. 1998ലാണ് 540 കോടിയുടെ ശബരി റെയിൽവേ പദ്ധതിക്ക് കേന്ദ്രസർക്കാറി​െൻറ അനുമതി ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.