ഇന്‍വിജി​േലറ്റർമാരുടെ എണ്ണം പെരുപ്പിച്ച് കാട്ടി തട്ടിപ്പ്; പ്രിന്‍സിപ്പൽ അടക്കം രണ്ടുപേര്‍ക്കെതിരെ കുറ്റപത്രം

കൊച്ചി: സി.ബി.എസ്.ഇ നെറ്റ് പരീക്ഷയിൽ ഇന്‍വിജിേലറ്റർമാരുടെ എണ്ണം പെരുപ്പിച്ച് കാട്ടി സര്‍ക്കാറില്‍നിന്ന് പണം തട്ടിയ കേസില്‍ പ്രിന്‍സിപ്പലടക്കം രണ്ടുപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയ സ്കൂളി​െൻറ പ്രിന്‍സിപ്പല്‍ ഇടപ്പള്ളി സ്വദേശി ഹോളി ജോര്‍ജ് (58), സ്കൂളിലെ അധ്യാപകന്‍ തിരുവാങ്കുളം സ്വദേശി സി.വി. ഷൈന്‍ (45) എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമക്കല്‍, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2015 ഡിസംബര്‍ 27 ന് നടന്ന സി.ബി.എസ്.ഇ നെറ്റ് പരീക്ഷയുടെ നടത്തിപ്പിലാണ് കൃത്രിമം നടത്തിയത്. സംഭവത്തിൽ 2016 ജൂണിലാണ് സി.ബി.ഐ കേസെടുത്തത്. 30 ക്ലാസ് മുറികളിലായി ആകെ 720 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. നിയമപ്രകാരം ഒരു ക്ലാസ് മുറിയില്‍ രണ്ട് ഇന്‍വിജിലേറ്റർ വീതം ആകെ 60 പേരെയാണ് പരീക്ഷ നടത്തിപ്പിനായി നിയമിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇവിടെ ആകെ 35 പേരെ മാത്രമാണ് നിയമിച്ചത്. അതേസമയം, വ്യാജ രസീതുകള്‍ ഹാജരാക്കി ഇന്‍വിജിേലറ്റർമാരായി ആകെ 60 പേരുണ്ടെന്ന് വരുത്തിതീര്‍ത്ത് സര്‍ക്കാറില്‍നിന്ന് പ്രതിഫലം വാങ്ങിയതായാണ് സി.ബി.ഐ കണ്ടെത്തിയത്. 40,000 രൂപയാണത്രേ അധികമായി കൈക്കലാക്കിയത്. 2014 ഏപ്രിൽ, 2015 ഏപ്രില്‍, 2016 ഏപ്രില്‍ മാസങ്ങളില്‍ നടന്ന പരീക്ഷകളിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നതായി സി.ബി.ഐ കെണ്ടത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.