വിളക്കുമരം പാലം നിർമാണം: മണ്ണ് പരിശോധന തുടങ്ങി

ചേര്‍ത്തല: നെടുമ്പ്രക്കാട്- വിളക്കുമരം പാലം നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനമായ മണ്ണുപരിശോധന ആരംഭിച്ചു. പതിറ്റാണ്ടായി നിർമാണം മുടങ്ങിക്കിടന്ന പാലത്തിന് പുതിയതായി രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കുന്നതിന് മുന്നോടിയായാണ് മണ്ണ് പരിശോധന. എറണാകുളത്തെ ഇൻറഗ്രേറ്റഡ് സൊലൂഷന്‍സ് എന്ന സ്ഥാപനമാണ് ആധുനിക യന്ത്രം ഉപയോഗിച്ച് മണ്ണ് പരിശോധന നടത്തുന്നത്. 70 മീറ്റര്‍ ആഴത്തില്‍ തുരന്നാണ് പഠനത്തിന് മണ്ണ് സാമ്പിള്‍ ശേഖരിക്കുക. മൂന്ന് മീറ്റര്‍ പിന്നിടുമ്പോഴെല്ലാം മണ്ണ് സാമ്പിള്‍ ശേഖരിക്കും. ഇത് എറണാകുളത്തെ ലാബില്‍ പരിശോധിച്ചാകും മണ്ണി​െൻറ ഘടന പഠനവിധേയമാക്കുക. പൊതുമരാമത്ത് വകുപ്പി​െൻറ കരാര്‍പ്രകാരമാണ് ചൊവ്വാഴ്ച മണ്ണ് പരിശോധനയ്ക്കുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. 10 സ്ഥലങ്ങളില്‍ 70 മീറ്റര്‍ ആഴത്തില്‍ തുരന്ന് സാമ്പിളുകള്‍ ശേഖരിക്കും. കായലില്‍ നാലും കരയില്‍ ആറും സ്ഥലങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ എടുക്കുന്നത്. നെടുമ്പ്രക്കാട് ഭാഗത്ത് ഒന്ന്, പരപ്പേല്‍ തുരുത്തില്‍ മൂന്ന്, വിളക്കുമരം ഭാഗത്ത് രണ്ട് എന്നിങ്ങനെയാണ് പരിശോധന കേന്ദ്രങ്ങള്‍. കരയില്‍ ഒരിടത്ത് ഇത്രയും ആഴത്തില്‍ തുരക്കാന്‍ കുറഞ്ഞത് നാലുനാള്‍ വേണമെന്ന് കരാര്‍ കമ്പനി അധികാരികള്‍ പറഞ്ഞു. കായലില്‍ ഇതിലധികം സമയം വേണം. രണ്ടു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പൊതുമരാമത്ത് വകുപ്പിന് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ്( കിഫ്ബി) പദ്ധതിയില്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ പാലം പണിയുന്നതിന് അടുത്തിടെ 30 കോടി അനുവദിച്ചത്. ചേര്‍ത്തല നഗരത്തി​െൻറ വടക്കുകിഴക്കന്‍ മേഖലയെ അരൂര്‍ മണ്ഡലത്തി​െൻറ കിഴക്കന്‍ മേഖലയുമായി ബന്ധിപ്പിച്ചുള്ള സഞ്ചാരമാര്‍ഗമാണ് പാലത്തി​െൻറ പൂർത്തീകരണത്തോടെ ഉണ്ടാകുക. 2005ൽ എ.കെ.ആൻറണി ശിലാസ്ഥാപനം നടത്തിയ പാലം നിർമാണം ആരംഭിച്ച് 50 മീറ്റർ ചിറയും ഒരു ബീമും നിർമിച്ചുകഴിഞ്ഞപ്പോൾ ചില സാങ്കേതിക കാരണങ്ങളാലും ഫണ്ട് ലഭിക്കാത്തതിനാലും നിര്‍മാണം ആദ്യഘട്ടത്തില്‍തന്നെ നിലച്ചു. പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഈ വർഷംതന്നെ പണി ആരംഭിച്ച് രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.