ഇരുപ​േത്തഴാം രാവിൽ മുടങ്ങാത്ത സൗഹാർദ നോമ്പുതുറ

ചാരുംമൂട്:- മതസൗഹാർദം ഊട്ടിയുറപ്പിക്കാനും നോമ്പി​െൻറ പുണ്യം നുകരാനും പതിവുതെറ്റിക്കാതെ അവർ ഇക്കുറിയുമെത്തി. സ്നേഹത്തി​െൻറയും വിശ്വാസത്തി​െൻറയും സായാഹ്ന കിരണങ്ങൾ ഇഴപകർന്ന പള്ളിമുറ്റത്ത് അവർ സാഹോദര്യത്തി​െൻറ മധുരം നിറഞ്ഞ നോമ്പുതുറ വിഭവ‍ങ്ങൾ പങ്കുവെച്ചു. വള്ളികുന്നം കടുവിനാൽ വലിയവിളയിൽ ഹിന്ദു കുടുംബമാണ് നൂറ്റാണ്ടിലധികമായി ഇരുപേത്തഴാം രാവിൽ കടുവിനാൽ മുസ്ലിം ജമാഅത്ത് പള്ളിയിൽ നോമ്പുതുറയുമായെത്തുന്നത്. നൂറു വർഷങ്ങൾക്കുമപ്പുറം പ്രദേശത്തെ പ്രധാന ഈഴവ കുടുംബമായിരുന്ന വലിയവിളയിലെ കാരണവരാണ് മുസ്ലിം സഹോദരങ്ങൾക്കായി ഇരുപത്താറാം നോമ്പ് തുറക്കാമെന്ന് കടുവിനാൽ മുസ്ലിം ജമാഅത്ത് ഭാരവാഹികൾക്ക് ഉറപ്പു കൊടുത്തത്. കാലക്രമേണ ഉത്തരവാദിത്തം തലമുറകൾ ഏറ്റെടുത്തു. പുതുതലമുറയിലെ പ്രകാശും പ്രസന്നനുമാണ് ഇത്തവണ നോമ്പുതുറക്ക് നേതൃത്വം നൽകിയത്. വിഭവങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ പള്ളിയിലെത്തിച്ച് പാചകംചെയ്ത് വിശ്വാസികൾക്കും പള്ളിയിലെത്തുന്ന എല്ലാവർക്കും വിതരണം ചെയ്യുകയാണ് രീതി. വലിയ വിളയിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധിയാളുകളാണ് സൗഹാർദ നോമ്പുതുറയിൽ പങ്കാളിയാകുന്നത്. ഓരോ വർഷവും പങ്കെടുക്കുന്നവരുടെ എണ്ണം കൂടുന്നത് ഈ കർമത്തി​െൻറ പുണ്യമായാണ് കുടുംബാംഗങ്ങളും വിശ്വാസികളും കരുതുന്നത്. ജീവിതസാഫല്യമെന്നാണ് വലിയവിളയിൽ കുടുംബാംഗങ്ങൾ നോമ്പുതുറയെ വിശേഷിപ്പിക്കുന്നത്. മതസൗഹാർദം ഉൗട്ടിയുറപ്പിക്കാൻ മനുഷ്യസ്നേഹികളായവരുടെ ഇത്തരം പ്രവർത്തനങ്ങൾകൊണ്ട് സാധിക്കുമെന്ന് ജമാഅത്ത് ഭാരവാഹികളും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.