ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ സംഘടിപ്പിച്ച യോഗദിനാചരണം അഡ്വ. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോൺ മുളങ്കാട്ടിൽ അധ്യക്ഷത വഹിച്ചു. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ബി.എസ്. പ്രീത. ലയൺസ് ക്ലബ് ഭാരവാഹികൾ, ചെങ്ങന്നൂർ ഗവ. ബോയ്സ്-ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. വിഷ ചികിത്സ സ്പെഷൽ മെഡിക്കൽ ഓഫിസർ ഡോ. മിത യോഗ പരിശീലനവും ബോധവത്കരണ ക്ലാസും നടത്തി. വൈദ്യുതി മുടങ്ങും അരൂർ: പള്ളിവെളി, അരൂർ പള്ളി മുതൽ ചന്തിരൂർ ഗവ. സ്കൂൾ വരെ ദേശീയപാതയുടെ ഇരുവശവും, ബി.എസ്.എൻ.എൽ, ഇല്ലത്തുപടി, അരൂക്കുറ്റി ഫെറി, ചെട്ടുതറ, വട്ടക്കേരി എന്നീ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.