വൈക്കോൽ സംരക്ഷിക്കാൻ കുട്ടനാട്ടിൽ ബെയ്ലിങ് യൂനിറ്റ് സ്ഥാപിക്കും -ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആലപ്പുഴ: വൈക്കോൽ സംരക്ഷിക്കാൻ ജില്ല പഞ്ചായത്ത് കുട്ടനാട്ടിൽ ബെയ്ലിങ് യൂനിറ്റ് സ്ഥാപിക്കുമെന്ന് പ്രസിഡൻറ് ജി. വേണുഗോപാൽ പറഞ്ഞു. തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂനിയൻ 'സ്വയംപര്യാപ്തത ക്ഷീരമേഖലയിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുമാനമില്ലാത്ത കന്നുകാലികളെയും സംരക്ഷിക്കേണ്ടിവരുന്ന സാഹചര്യം കണക്കിലെടുത്തുവേണം വരുംനാളുകളിൽ ക്ഷീരമേഖലയിൽ പദ്ധതികൾ തയാറാക്കാൻ. മിൽമയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂനിയൻ ചെയർമാൻ കല്ലട രമേശ് അധ്യക്ഷത വഹിച്ചു. ചേർത്തല നഗരസഭ ചെയർമാൻ െഎസക് മാടവന, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. അശോകൻ, ഡെപ്യൂട്ടി ഡയറക്ടർ കെ.ജി. ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ ബിജു കൊല്ലശേരി, അഡ്വ. ഷീന സനൽകുമാർ, ഇ.വി. കോമളവല്ലി, സിനിമോൾ സോമൻ, നിർമല ശെൽവരാജ്, മേഖല യൂനിയൻ ഭരണസമിതി അംഗങ്ങളായ അഡ്വ. എസ്. സദാശിവൻപിള്ള, കരുമാടി മുരളി എന്നിവർ സംസാരിച്ചു. മിൽമ അസിസ്റ്റൻറ് മാനേജർ ഡോ. ജി. ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല യൂനിയൻ ഡയറക്ടർ വി.വി. വിശ്വൻ സ്വാഗതവും മാനേജിങ് ഡയറക്ടർ കെ.ആർ. സുരേഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക ഇന്ന് കൈമാറും ആലപ്പുഴ: അഗ്നിശമന സേനയുടെ ആലപ്പുഴ യൂനിറ്റിലെ ജീവനക്കാർ കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക വ്യാഴാഴ്ച കൈമാറും. രാവിലെ ഒമ്പതിന് ഡിവിഷൻ ഒാഫിസർ എം.എസ്. സുധിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിെൻറ ഉദ്ഘാടനവും തുക ഏറ്റുവാങ്ങലും കലക്ടർ വീണ എൻ. മാധവൻ നിർവഹിക്കും. ദുരന്തനിവാരണ ഫണ്ടിൽനിന്ന് ജീവനക്കാർക്ക് അനുവദിച്ച റെയിൻകോട്ടിെൻറ വിതരണവും കലക്ടർ നിർവഹിക്കും. എ.ഡി.എം സ്വർണലത, സ്റ്റേഷൻ ഒാഫിസർ എസ്. സതീശൻ തുടങ്ങിയവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.