പുരോഗതിക്ക്​ തടസ്സമായ അധാർമികതകൾക്കെതിരെ യുവാക്കൾ പോരാടണം -^ജോസ്​ കെ. മാണി

പുരോഗതിക്ക് തടസ്സമായ അധാർമികതകൾക്കെതിരെ യുവാക്കൾ പോരാടണം --ജോസ് കെ. മാണി െകാച്ചി: നാടി​െൻറ പുരോഗതിക്ക് തടസ്സമായ അധാർമികതകൾക്കെതിരെ യുവാക്കൾ പോരാടണമെന്ന് കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി. സർക്കാർ പരാജയപ്പെടുന്നിടത്ത് യുവജന കൂട്ടായ്മയിലൂടെ വികസനോന്മുഖ രാഷ്ട്രീയത്തിന് നേതൃത്വം നൽകണം. കേരള യൂത്ത് ഫ്രണ്ടി​െൻറ 47ാം ജന്മദിനസമ്മേളനം എറണാകുളം ജനറൽ ആശുപത്രിയിൽ കേക്ക് മുറിച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു. രോഗികൾക്കും അശരണർക്കും കാരുണ്യം നൽകുകയാണ് ജന്മദിനാഘോഷത്തി​െൻറ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് െഎസൊലേഷൻ വാർഡിൽ രോഗികൾക്ക് ഭക്ഷണം വിളമ്പി. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ പി.വി. ജോഷി, ബാബു ജോസഫ്, എം.എം. ഫ്രാൻസിസ്, ഷിബു തെക്കുംപുറം, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, മുൻ സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് ഇക്ബാൽ, സേവി കുരിശുവീട്ടിൽ, സി.കെ. സത്യൻ, േജാസി പി. തോമസ്, ജില്ല പ്രസിഡൻറ് ജിൻസ് പെരിയപുരം എന്നിവർ പെങ്കടുത്തു. bk2 കാത്തിരിപ്പാണ് കണ്ണേ... കടലോളം ജീവിതമുണ്ട് ആ കണ്ണുകളിൽ, കണ്ണീരും. ജീവിതത്തി​െൻറ സായാഹ്നത്തിൽ നിരാലംബനായി നിൽക്കേ പ്രതീക്ഷയോടെ ആ കണ്ണുകൾ തേടുന്നത് ആരെയാവാം...? എറണാകുളം ജനറൽ ആശുപത്രി െഎെസാലേഷൻ വാർഡിൽ നിന്നുള്ള ദൃശ്യം -ബൈജു കൊടുവള്ളി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.