കേരളം പൊലീസ് ഭരണത്തിലല്ല –-കാനം

ആലുവ: സർക്കാറിനെതിരെ വീണ്ടും കടുത്ത വിമർശനവുമായി സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളം പൊലീസ് ഭരണത്തിലല്ല ജനാധിപത്യ ഭരണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് മേധാവിയുടെ അഭിപ്രായം അത്ഭുതപ്പെടുത്തുന്നു. പൊലീസ് മേധാവിക്ക് മറുപടി പറയേണ്ട ബാധ്യത സി.പി.ഐക്കില്ല. ആഭ്യന്തരമേറ്റെടുക്കാമെന്ന് തങ്ങൾ പറഞ്ഞിട്ടില്ല. അഭിപ്രായം അടിയറെവച്ചല്ല മുന്നണി രൂപവത്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആലുവയിൽ പാർട്ടി മധ്യമേഖല ജനറൽ ബോഡിക്കെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.