പരീക്ഷഫല ചോർച്ച: സമഗ്ര അന്വേഷണം വേണമെന്ന്

കോലഞ്ചേരി: കേരള ആരോഗ്യ സർവകലാശാലയുടെ അവസാനവർഷ എം.ബി.ബി.എസ് പരീക്ഷയുടെ ഫലം ചോർന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളജ് മാനേജ്മ​െൻറ് ആവശ്യപ്പെട്ടു. ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് തങ്ങളുടെ വെബ്സൈറ്റിൽ വന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മികച്ചനിലയിൽ പ്രവർത്തിക്കുന്ന കോളജിനെ തകർക്കാനും താറടിക്കാനുമുള്ള ആസൂത്രിത ശ്രമമാണ് പ്രചാരണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി, സൈബർ സെൽ, യൂനിവേഴ്സിറ്റി അധികൃതർ എന്നിവർക്ക് പരാതി നൽകിയതായും ആശുപത്രി സെക്രട്ടറി ജോയി പി. ജേക്കബ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡോ.റെക്സ്, ഡോ.ദിവാകർ, പ്രഫ.തോമസ് തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.