ലോക സംഗീത ദിനം ജഗദമ്മക്ക്​ സാന്ത്വനമായത്​ സംഗീതം

കൊച്ചി: 'കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീേല... മണിമാരൻ വരുമെന്ന് ചൊല്ലീേല.....' എന്ന ഗാനം കേട്ടതും ജഗദമ്മ അറിയാതെ കണ്ണുചിമ്മി, കൈകളാൽ താളമിട്ടു. ഈണവും മേളവും രാഗവും താളവും ക്രമീകരിച്ച് അതിൽ മുഴുകി. തിരിച്ചുവരവ് അസാധ്യമായ സമയത്ത് ജഗദമ്മയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് സംഗീതമാണ്. പുള്ളുവൻ പാട്ടും ക്ഷേത്രസംഗീതവും മാപ്പിളപ്പാട്ടും തുടങ്ങി സംഗീതത്തി​െൻറ എല്ലാ രൂപഭാവങ്ങളും ആ മനസ്സിന് വഴങ്ങും. ഒരു സുപ്രഭാതത്തിൽ, ഒരു ഭാഗം തളർന്ന് കട്ടിലിൽനിന്ന് എഴുന്നേൽക്കാനാകാതെ ആശുപത്രിയിൽ കഴിയുേമ്പാഴാണ് സംഗീതം സാന്ത്വനമായി ജഗദമ്മയുടെ മനസ്സിനെ ഉണർത്തിയത്. രോഗങ്ങളുടെ വരവും ശമനവും പ്രകൃതിയുടെ സ്വഭാവത്തെ ആശ്രയിച്ചാണ്. ഒമ്പതുവർഷം എറണാകുളത്തും സമീപ പ്രദേശങ്ങളിെല ക്ഷേത്രങ്ങളിലും സത്രങ്ങളിലും ഭാഗവതം അവതരിപ്പിച്ചിരുന്ന ഇവർ ജീവിതദുരിതക്കിടക്കയിൽനിന്ന് ഉയർച്ച പ്രതീക്ഷിച്ചതല്ല. എറണാകുളം ജനറൽ ആശുപത്രിയിൽ കാൻസർ രോഗികൾക്കും അശരണർക്കും വേണ്ടി മെഹ്ബൂബ് ഒാർക്കസ്ട്ര സംഘടിപ്പിക്കുന്ന ആർട്സ് ആൻഡ് മെഡിസിൻ സംഗീത പരിപാടിയിലെ സ്ഥിരം ശ്രോതാവാണ് ജഗദമ്മ. ലോക സംഗീത ദിനത്തിൽ മാപ്പിളപ്പാട്ടുകളാണ് അവതരിപ്പിച്ചത്. പാട്ട് പാടുന്നവർക്ക് ദീർഘം തെറ്റിയാൽ ജഗദമ്മ അക്കാര്യം സൂചിപ്പിക്കും. സ്വര വ്യതിയാനങ്ങൾ അവർക്ക് പറഞ്ഞ് കൊടുക്കും. കഴിഞ്ഞ വർഷം ഇതേ വേദിയിൽ അവതരിപ്പിച്ച 14 വിദേശ ഭാഷ സംഗീതോത്സവത്തിൽ നിറസാന്നിധ്യമായിരുന്നു ഇൗ 65കാരി. 'പാട്ട് കേൾക്കുേമ്പാൾ മനസ്സിന് വ്യായാമമാണ് ലഭിക്കുക. ഒപ്പം സുഖം, സൗന്ദര്യം, ആശ്വാസം എന്നിവയും. 15 ദിവസം േരാഗശയ്യയിലായിരുന്ന എന്നെ ഉണർത്തിയത് സംഗീതമാണ്'- ജഗദമ്മ പറയുന്നു. ഭർത്താവ് കൃഷ്ണൻകുട്ടിയോടൊപ്പം കടവന്ത്ര ജവഹർ നഗറിലാണ് താമസം. ഷാബു, ഷിബു, മിനി എന്നിവർ മക്കളാണ്. മുമ്പ് താമസിച്ചിരുന്നത് പെരുമ്പളത്താണ്. സംഗീതത്തിന് രോഗ ശാന്തി സാധ്യമാണെന്നതിന് തെളിവാണ് മൂന്നു വർഷമായി ജനറൽ ആശുപത്രിയിലെ സംഗീത പരിപാടി. ആശുപത്രിയിലെ നാലുചുവരുകള്‍ക്കിടയില്‍ വിരസത അനുഭവിക്കുന്നവര്‍ക്ക് മോചനവും ആശ്വാസവുമാണ് സംഗീതം. കാരണം, ചിരിക്കുന്ന മുഖങ്ങളാണ് സംഗീത പരിപാടികളിൽ കാണാനാവുക. ജോലിഭാരം അനുഭവിക്കുന്നവർ, മാനസികപിരിമുറുക്കം നേരിടുന്നവർ തുടങ്ങി എല്ലാവർക്കും സംഗീതം സാന്ത്വനമാണ്- -ജഗദമ്മ പറയുന്നു. െക.എം.എം. അസ്ലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.