ദേശീയ തുഴച്ചിൽ: കേരളത്തിന് സ്വര്‍ണമടക്കം മൂന്നു മെഡൽ

ആലപ്പുഴ: പഞ്ചാബിലെ ജലന്തറില്‍ നടന്ന ദേശീയ ഓപ്പണ്‍ കാനോയിങ് ആൻഡ് കയാക്കിങ് മത്സരത്തില്‍ കേരളത്തിന് ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും. വ്യക്തിഗത ഇനത്തില്‍ ആഷ്‌ലിമോളാണ് സ്വര്‍ണം നേടിയത്. സി ഫോര്‍ മത്സരത്തിൽ പെണ്‍കുട്ടികളുടെ ടീം വെള്ളിയും ആണ്‍കുട്ടികൾ വെങ്കലവും നേടി. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ആൺകുട്ടികൾക്ക് രണ്ടാം സ്ഥാനം നഷ്ടപ്പെട്ടത്. ജി.വി. രാജ അവാര്‍ഡ് ജേതാവ് ബീന സുബൈറാണ് പരിശീലക. സംസ്ഥാനത്ത് സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് അസോസിയേഷന്‍ പിരിച്ചുവിട്ട സാഹചര്യത്തില്‍ താൽക്കാലിക കമ്മിറ്റിയാണ് ടീമിനെ അയച്ചത്. അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് സായിയും സ്‌പോര്‍ട്സ് കൗണ്‍സിലും ടീമിനെ അയച്ചിരുന്നില്ല. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയ ടീം അംഗങ്ങളെ നാട്ടുകാരും രക്ഷകര്‍ത്താക്കളും ചേര്‍ന്നു സ്വീകരിച്ചു. താൽക്കാലിക കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അനില്‍ ബോസ് താരങ്ങളെ ഹാരമണിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.