'അനീതിക്കെതിരെ ​പ്രതികരിക്കാൻ കഴിവ്​ നേടു​േമ്പാ​​േ​ഴ സാക്ഷരരാകൂ '

ഹരിപ്പാട്: ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചാൽ മാത്രം നല്ല വിദ്യാർഥികളാകില്ലെന്നും, അതിന് സ്വന്തം അമ്മയെ തിരിച്ചറിയണമെന്നും സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ സൂര്യാകൃഷ്ണമൂർത്തി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഏർപ്പെടുത്തുന്ന മെറിറ്റ് അവാർഡ് മയൂഖം 2017 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്ഷരങ്ങൾ കൂട്ടി വായിച്ചാൽ മാത്രം സാക്ഷരരാകില്ലെന്നും, കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവും, അനീതിയ്ക്കും, അക്രമത്തിനും എതിരെ പ്രതികരിക്കാനുള്ള കഴിവും ഉണ്ടെങ്കിൽ മാത്രമേ സാക്ഷരത നേടി എന്ന് പറയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ദേശീയചലച്ചിത്ര അവാർഡ് നേടിയതോടെ സ്വീകരണങ്ങൾ കൊണ്ട് പൊറുതിമുട്ടിയെന്ന് ചടങ്ങിൽ സംസാരിച്ച നടി സുരഭി പറഞ്ഞു. ഇപ്പോൾ ത​െൻറ നാട്ടിലുള്ള പ്രായമായവർ എല്ലാവരും തനിക്ക് കിട്ടിയ പൊന്നാട അണിഞ്ഞാണ് നടക്കുന്നത്. നാട്ടിലുള്ള ചെറിയ ക്ലബ്ബുകളും, സംഘടനകളുമാണ് കഴിവുകൾ മനസ്സിലാക്കി പ്രോത്സാഹിപ്പിച്ചതെന്നും അവർ പറഞ്ഞു. സ്വപ്നങ്ങൾ കണ്ടാൽ മാത്രമേ അതിൽ എത്തിച്ചേരാൻ കഴിയു എന്നും സ്വപ്നങ്ങൾ കണ്ടുകൊണ്ടേ ഇരിക്കണമെന്നും സംസ്ഥാന അവാർഡ് ജേതാവ് വിനായകൻ പറഞ്ഞു. ഹരിപ്പാട് നിയോജക മണ്ഡലത്തിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു, പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികൾക്കാണ് അവാർഡ് നൽകിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. ഡോ.ആർ.രജിത് കുമാർ നയിച്ച വ്യക്തിത്വ വികസന, കരിയർ ഗൈഡൻസ് ക്ലാസും നടന്നു. എസ്.ദീപു സ്വാഗതം പറഞ്ഞു. അഡ്വ.ബി.ബാബുപ്രസാദ്, ജോൺതോമസ്, എം.എം. ബഷീർ, എൻ.ഹരിദാസ്, കെ.എം. രാജു, ബിജു കൊല്ലശ്ശേരി, എം.ആർ. ഹരികുമാർ, എസ്.വിനോദ് കുമാർ, എച്ച്.നിയാസ്, എസ്.സുരേഷ് കുമാർ, കെ.കെ. സുരേന്ദ്രനാഥ്, ബിനു ചുള്ളിയിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.