പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഹോസ്​റ്റലുകളിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തണം ^നിയമസഭ സമിതി

പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഹോസ്റ്റലുകളിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തണം -നിയമസഭ സമിതി കാക്കനാട്: പട്ടികവിഭാഗങ്ങൾക്കായുള്ള ഹോസ്റ്റലുകളിൽ പരിഷ്കൃത രീതിയിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് നിയമസഭയുടെ പട്ടികജാതി പട്ടികവർഗ ക്ഷേമ സമിതി ചെയർമാൻ ബി. സത്യൻ. പട്ടികജാതി വകുപ്പിന് കീഴിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ സന്ദർശിക്കുകയായിരുന്നു സമിതി. ലൈബ്രറി, കമ്പ്യൂട്ടർ സൗകര്യങ്ങൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഹോസ്റ്റലുകളിലുണ്ടാകണം. പഠന നിലവാരം വിലയിരുത്തുന്നതിനാവശ്യമായ സംവിധാനം വേണം. പരീക്ഷ പരിശീലനങ്ങളും വിദ്യാർഥികൾക്ക് മികച്ച തൊഴിലും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും നേടുന്നതിനുള്ള മോട്ടിവേഷൻ ക്ലാസുകളും ഹോസ്റ്റലുകളിൽ തുടങ്ങണമെന്നും അദ്ദേഹം നിർദേശിച്ചു. മത്സരപ്പരീക്ഷകൾക്ക് പരിശീലനം നൽകാനുള്ള സംവിധാനം ഇത്തരം ഹോസ്റ്റലുകളിൽ ആരംഭിക്കണമെന്ന് സമിതിയംഗം വി.പി. സജീന്ദ്രൻ എം.എൽ.എ പറഞ്ഞു. ബാങ്ക്, പി.എസ്.സി പരീക്ഷകൾക്ക് വിദ്യാർഥികൾക്ക് പരിശീലനം നൽകാനുള്ള ശിപാർശ സർക്കാറിന് സമർപ്പിക്കും. സമിതിയംഗങ്ങളായ ചിറ്റയം ഗോപകുമാർ, വി.പി. സജീന്ദ്രൻ, ബി. സത്യൻ എന്നിവരും നിയമസഭ ഉദ്യോഗസ്ഥരും പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് രണ്ടു പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ പരിശോധന നടത്തിയത്. തെളിവെടുപ്പ് മാറ്റിവെച്ചു കാക്കനാട്: നിയമസഭയുടെ പരിസ്ഥിതി സമിതി വ്യാഴാഴ്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ സംബന്ധിച്ച തെളിവെടുപ്പ് മാറ്റിെവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.