മൂവാറ്റുപുഴ: ജാതിസ്വത്വം സ്വയം മറികടക്കുകയും കേരളത്തെ ജാതി അധിഷ്ഠിതമായുള്ള നിയമങ്ങളിൽ നിന്നും വേർപെടുത്തിയ ജാതി വിരുദ്ധതയുടെ പ്രതീകമാണ് അയ്യങ്കാളിയെന്ന് ദലിത് ഐക്യസമിതി സംസ്ഥാന പ്രസിഡൻറ് കെ.കെ. ജിൻഷു പറഞ്ഞു. നാസ് ഓഡിറ്റോറിയത്തിൽ നടന്ന അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ആർ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.എം. സലിം കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.ഡി.പി സംസ്ഥാന പ്രസിഡൻറ് ഡോ. പി.കെ. സതീഷ് കുമാർ, സിബി രമണൻ, പി.ഐ. അപ്പു, കെ.എ. ഷാജി തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനവും നടന്നു മൂവാറ്റുപുഴ: ഇന്ത്യൻ യൂനിയൻ ദലിത് ലീഗ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അയ്യങ്കാളി ചരമ വാർഷിക ദിനാചരണം സംസ്ഥാന വൈസ് പ്രസിഡൻറ് പി.സി. രാജൻ ഉദ്ഘാടനം ചെയ്തു. കെ.എ. ശശി അധ്യക്ഷത വഹിച്ചു. ഉളിയന്നൂർ സുബ്രഹ്മണ്യൻ, അജേഷ്,പി.എ.ശിവരാജ് തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റ് സമ്മേളനം മൂവാറ്റുപുഴ: മർച്ചൻറ്സ് അസോസിയേഷൻ ആയവന യൂനിറ്റ് സമ്മേളനം ജില്ല വൈസ് പ്രസിഡൻറ് സി.കെ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജോമി ജോൺ അധ്യക്ഷത വഹിച്ചു. പി.എ. കബീർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. ഭാരവാഹികൾ: ജോമി ജോൺ (പ്രസി.) പി.കെ. സുരേന്ദ്രൻ (വൈസ് പ്രസി.) സജി പേക്കൽ (ജന. സെക്ര. ) സെബി ടി.ജോർജ് (സെക്ര.) കെ.എം. വർഗീസ് (ട്രഷ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.