കൂത്താട്ടുകുളം : കൂത്താട്ടുകുളം നഗരസഭ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ 11ന് നടക്കും. നിലവിലെ യു.ഡി.എഫ് ഭരണ സമിതി പ്രസിഡൻറായിരുന്ന പ്രിൻസ് പോൾ ജോൺ രാജിവെച്ചൊഴിഞ്ഞ ഒഴിവിലേക്കാണ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നത്. മൂന്നാം വാർഡിൽനിന്നും കോൺഗ്രസ് വിമതനായി വിജയിച്ച ബിജു ജോൺ ആയിരിക്കും അടുത്ത ചെയർമാൻ. കോൺഗ്രസ് നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രിൻസ് പോൾ ജോൺ രാജിവെച്ചത്. 25 അംഗ ഭരണസമിതിയിൽ രണ്ട് കോൺഗ്രസ് വിമതരായി മത്സരിച്ച ബിജു ജോൺ, റോയി എബ്രാഹം എന്നിവരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. കേരള കോൺഗ്രസ് (എം) ലെ സ്ഥിരംസമിതി അധ്യക്ഷ വത്സ ബേബി യു.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്യുമെന്നാണ് അറിയുന്നത്. കോൺഗ്രസിലെ ധാരണ പ്രകാരം പിന്നീടുള്ള ഒരു വർഷം റോയി എബ്രഹാമിനും അടുത്ത ഒന്നര വർഷം കോൺഗ്രസ് മണ്ഡലം പ്രസിഡൻറു കൂടിയായ പി.സി. ജോസ് എന്നിങ്ങനെ നാല് ചെയർമാൻമാർ അഞ്ചുവർഷത്തിനുള്ളിൽ ഭരിക്കുന്ന നഗരസഭ എന്ന ഖ്യാതിയും കൂത്താട്ടുകുളം നഗരസഭക്ക് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.