കോലഞ്ചേരി: സെൻറ്പീറ്റേഴ്സ് കോളജിലെ എൻ.സി.സി യൂനിറ്റ്, സെൻറ്പീറ്റേഴ്സ് സ്കൂളിലെ എൻ.സി.സി യൂനിറ്റ് എന്നിവർ . കോളജ് പ്രിൻസിപ്പൽ ഡോ.തമ്പി എബ്രഹാം, സ്കൂൾ പ്രധാനാധ്യാപിക കെ.ടി.സിന്ധു, എൻ.സി.സി ഓഫിസർമാരായ രഞ്ജിത് പോൾ, ജിൻ അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി. പൂതൃക്ക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യോഗദിനാചരണം വാർഡ് അംഗം ഡോളി സാജു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സി.കുഞ്ഞിരാമൻ, എം.കെ.രഘു, എം.പി തമ്പി, എസ്.ശ്രീദേവി, മിനിവിത്സൺ എന്നിവർ സംസാരിച്ചു. കുറിഞ്ഞി ഗവ.യുപി സ്കൂളിൽ ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ.വന്ദന ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാനാധ്യാപിക ഒ.പി. ഉഷ, ഡോ.മേരിഡയാന. ബിന്ദുമാത്യു, നീതുശ്രീധർ കെ.കെ. മിനി തുടങ്ങിയവർ സംസാരിച്ചു. അനുമോദന സമ്മേളനം ഇന്ന് കോലഞ്ചേരി: മഴുവന്നൂർ എം.ആർ.എസ്.വി ഹൈസ്കൂളിലെ അനുമോദന സമ്മേളനവും അവാർഡ് വിതരണവും വ്യാഴാഴ്ച നടക്കും. രാവിലെ 10 ന് നടക്കുന്ന സമ്മേളനം വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.