നഗരസഭാ കാര്യാലയത്തിനു സമീപം മാലിന്യം തള്ളിയിട്ടും പ്രതികരണമില്ല

പിറവം: നഗരസഭ കാര്യാലയത്തിന് സമീപം ദേവിപ്പടിയിൽ വ്യാപകമായി മാലിന്യംതള്ളിയിട്ടുംഅധികൃതർ നടപടിയെടുക്കുന്നില്ല. രാത്രി സമയത്താണ് ഇൗ ഭാഗത്ത് സ്ഥിരമായി മാലിന്യംതള്ളുന്നത്. ആരോഗ്യ വകുപ്പും നഗരസഭയും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസുകളും തകൃതിയായി നടക്കുേമ്പാഴാണ് ടൗണി​െൻറ പ്രധാന റോഡരികിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഹോട്ടൽ-മാർക്കറ്റ് മാലിന്യങ്ങൾ തള്ളുന്നത്. പിറവം പ്ലാസ്റ്റിക് മുക്തമെന്ന് പറയുന്നുണ്ടെങ്കിലും എല്ലായിടത്തും പ്ലാസ്റ്റിക്കാണ്. ഒരുകോടി ചെലവഴിച്ച് കിഴക്കൻ മേഖലയിൽ കണ്ണീറ്റുമലയിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ പ്ലാൻറ് ആരംഭിച്ച് സംസ്ഥാനത്ത് മാതൃക കാട്ടിയതാണ് പിറവം. നഗരസഭ നേരിട്ട് ശേഖരിക്കുന്ന മാലിന്യങ്ങൾ പ്ലാൻറിലെത്തിക്കുന്നുണ്ട്. ഏഴ് തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇതെല്ലാം അവഗണിച്ചാണ് ചില വ്യാപാരികൾ കളമ്പൂർ റോഡി​െൻറ വശങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത്. ഇൗഭാഗത്ത് വെള്ളക്കെട്ടുംചെറുതോടുകളുമുള്ളതിനാൽ മാലിന്യം പുഴയിലേക്കാണ് ഒഴുകുന്നുണ്ട്. പുഴ ശുചീകരണ പദ്ധതികളെ അട്ടിമറിക്കുന്നതും വൻതോതിൽ കൊതുക് വളരുന്ന സാഹചര്യവുമാണ് ഇപ്പോഴുള്ളത്. കുടിവെള്ള സ്രോതസ്സുകളും മലിനപ്പെടുന്നതായി നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.