കുസാറ്റിന് സ്വന്തം ജലസംഭരണിയായി; പ്രതിവർഷ ലാഭം മുക്കാൽ കോടി

കൊച്ചി: കുസാറ്റ് കാമ്പസ് ശുദ്ധജല സംഭരണത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമാക്കിയുള്ള കൂറ്റൻ ജലസംഭരണിയുടെ നിർമാണം പൂർത്തീകരിച്ചു. ഇതോടെ കാമ്പസ് നേരിടുന്ന ജലക്ഷാമത്തിന് പരിധിവരെ പരിഹാരം കാണാനാകുമെന്നും കാമ്പസിലെ ജല ഉപയോഗത്തിന് സർവകലാശാല സ്വയംപര്യാപ്തത നേടുമെന്നും രജിസ്ട്രാർ ഡോ. ഡേവിഡ് പീറ്റർ അറിയിച്ചു. 55 സ​െൻറിൽ ഒരുകോടി എഴുപത്തിയേഴു ലക്ഷം രൂപ മുടക്കി നിർമിച്ച ജലസംഭരണിയുടെ വ്യാസം 47.5 മീറ്റർ ആണ്. മൂന്നു കോടി മുപ്പത്താറുലക്ഷം ലിറ്ററാണ് കുളത്തി​െൻറ സംഭരണശേഷി. സർവകലാശാലയിലെ എൻജിനീയറിങ് വകുപ്പ് ടെൻഡർ മുഖേനയാണ് നിർമാണം പൂർത്തീകരിച്ചത്. യു.ജി.സി ധനസഹായത്തോടെ നിർമിച്ച ജലസംഭരണിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കുസാറ്റ് േപ്രാ- വൈസ്ചാൻസലർ ഡോ. കെ. പൗലോസ് ജേക്കബ് നിർവഹിക്കും. വൈസ് ചാൻസലർ ഡോ. ജെ. ലത മുഖ്യാതിഥിയാകും. പ്രതിദിനം ആവശ്യമായ പത്തുലക്ഷം ലിറ്റർ വെള്ളത്തിൽ, രണ്ടുലക്ഷം ലിറ്റർ കുടിവെള്ളത്തിന് മാത്രമേ വാട്ടർ അതോറിറ്റിയെ ആശ്രയിക്കേണ്ടതുള്ളൂവെന്നും അതോടെ ഈ ഇനത്തിൽ പ്രതിവർഷം മുക്കാൽ കോടി രൂപ ലാഭിക്കാനാവുമെന്നുമാണ് സർവകലാശാലയുടെ പ്രതീക്ഷ. വാട്ടർ അതോറിറ്റിയുടെ നിലവിലെ രണ്ട് കണക്ഷനുകളും ബയോടെക്നോളജി വകുപ്പി​െൻറ പരിസരത്തുള്ള കുളവും കിണറുകളും ആയിരുന്നു കാമ്പസിലെ പ്രധാന ജലേസ്രാതസ്സുകൾ. അടുത്തിടെവരെ വേനൽക്കാലത്ത് കാമ്പസിൽ രൂക്ഷമായ ജലക്ഷാമം നേരിട്ടിരുന്നു. യു.ഡി.എഫ് നേതൃയോഗം ഇന്ന് കൊച്ചി: യു.ഡി.എഫ് ജില്ല നേതൃയോഗം വ്യാഴാഴ്ച രാവിലെ 10.30ന് ഡി.സി.സി ഓഫിസിൽ ചേരുമെന്ന് യു.ഡി.എഫ് ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.