കുസാറ്റിൽ ജർമൻ കോഴ്സ് കൊച്ചി: കുസാറ്റ് വിദേശ ഭാഷ വകുപ്പിെൻറ 100 മണിക്കൂർ ദൈർഘ്യമുള്ള കമ്യൂണിക്കേറ്റിവ് ജർമൻ ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/പ്രീഡിഗ്രിയാണ് പ്രവേശന യോഗ്യത. വൈകീട്ട് നാലുമുതൽ ആറുവരെ തൃക്കാക്കര കാമ്പസിലാണ് ക്ലാസ്. കോഴ്സ് ഫീ 7800 രൂപ. ഫോൺ: 0484-2575180/ 2862511. കുസാറ്റ്: ബി.ടെക് എട്ടാം സെമസ്റ്റർ ഫലം കൊച്ചി: കുസാറ്റ് 2017 ഏപ്രിൽ മാസത്തിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.ടെക് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റായ www.cusat.ac.in, exam.cusat.ac.inൽ ഫലം ലഭ്യമാണ്. 6128 പേരെഴുതിയ പരീക്ഷയിൽ 871 പേർക്ക് ഡിസ്റ്റിങ്ഷനും 2221 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. വിജയ ശതമാനം 50.47. ആകെയുള്ള 23 അഫിലിയേറ്റഡ് കോളജുകളിൽ 68.06 ശതമാനം വിജയം നേടിയ മോഡൽ എൻജിനീയറിങ് കോളജ് തൃക്കാക്കരയാണ് വിജയശതമാനത്തിൽ മുന്നിലെന്ന് സർവകലാശാലാ പരീക്ഷ കൺേട്രാളർ അറിയിച്ചു. കുസാറ്റ്: എസ്.സി/എസ്.ടി സീറ്റൊഴിവ് കൊച്ചി: കൊച്ചി സർവകലാശാല സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ എം.എസ്.സി സ്റ്റാറ്റിസ്റ്റിക് കോഴ്സിൽ എസ്.സി/എസ്.ടി സംവരണ സീറ്റിൽ ഒരൊഴിവുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് മുഖ്യവിഷയമായോ ഉപവിഷയമായോ പഠിച്ചവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ജാതി തെളിയിക്കുന്ന രേഖകളുമായി ജൂൺ 30ന് രാവിലെ 10ന് വകുപ്പ് ഓഫിസിൽ ഹാജരാകണം. ഫോൺ: 0484-2575893.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.