വായന മത്സരവും ക്വിസ് മത്സരവും

മൂവാറ്റുപുഴ: ചെറുവട്ടൂര്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വായനദിനത്തില്‍ ചെറുവട്ടൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ വായനമത്സരവും ക്വിസ് മത്സരവും നടന്നു. പരിസ്ഥിതിസൗഹൃദ കൂട്ടായ്മയുടെ ഭാഗമായി 'പ്രകൃതിയെ ഞാന്‍ മലിനമാക്കില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മഷിപ്പേന നല്‍കി. യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് സി.എന്‍. സനില്‍ കുമാര്‍, പ്രധാനാധ്യാപിക സല്‍മത്ത്, പി.ടി.എ പ്രസിഡൻറ് എ.എം.സുബൈര്‍, കെ.സി.അയ്യപ്പന്‍, എം.ശ്രീജേഷ്, സുരേഷ് എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ വിജയികളായവര്‍ക്ക് കാഷ് അവാര്‍ഡ് നൽകി. മൂവാറ്റുപുഴ: എം.ഐ.ഇ.ടി ഹൈസ്കൂളിൽ നടന്ന വായനദിനാഘോഷം ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി.എ.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തക കിറ്റി​െൻറ വിതരണവും നടന്നു. കെ.പി.റസാക്ക്, വർക്കി, വി.എം.മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.