കൂത്താട്ടുകുളം: റോട്ടറി ക്ലബ് വടകര സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറി ഒരുക്കി. ഒന്നേമുക്കാൽ ലക്ഷംരൂപ ചെലവിൽ കമ്പ്യൂട്ടർ സംവിധാനങ്ങളും 30 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് പഠിക്കാനുള്ള സൗകര്യങ്ങളുമാണ് മലേഷ്യയിലുള്ള മറ്റൊരു റോട്ടറി ക്ലബിെൻറ കൂടി സഹായത്തോടെ നടപ്പാക്കിയത്. ശുദ്ധജല സംഭരണിയും ക്ലബിെൻറ വകയായി നൽകി. റോട്ടറി ക്ലബ് പ്രസിഡൻറ് എം.സി.സാജു അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ ലാബിെൻറ ഉദ്ഘാടനം ഇ.എം.വർഗീസും ശുദ്ധജല സംഭരണിയുടെ ഉദ്ഘാടനം ബിജു േജാർജും നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.പോൾ പീച്ചിയിൽ സ്വാഗതം പറഞ്ഞു. വാർഡ് അംഗം മേഴ്സി ജോർജ്, പി.ടി.എ പ്രസിഡൻറ് സണ്ണി കുര്യാക്കോസ്, പ്രധാനാധ്യാപിക ബിന്ദു പി. എബ്രഹാം, ജിലുവർഗീസ്, ക്ലബ് സെക്രട്ടറി ടി.സി.ബേബി, പി.തമ്പി, എം.എസ്.ജോൺ, ജോയി മാത്യു, നിതേഷ് ജോൺ, ജോയി തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.