റോഡരികിലുള്ള കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിൽനിന്ന്​ രൂക്ഷ ഗന്ധമെന്ന് പരാതി

ആലങ്ങാട്: മാളികം പീടികക്കു സമീപം റോഡരികിലുള്ള കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിൽനിന്ന് രൂക്ഷഗന്ധം അനുഭവപ്പെടുന്നതായി ആക്ഷേപം. ഗോഡൗണും പാർപ്പിട മുറികളുമുള്ള കെട്ടിടത്തിലെ ടാങ്കിൽനിന്നുള്ള ഔട്ട്ലറ്റ് പൊതുകാനയിലേക്ക് തുറന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. സമീപത്തെ കച്ചവടസ്ഥാപനങ്ങളിൽ എത്തുന്നവരും സ്കൂളിലേക്ക് ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളും ഇതുമൂലം ഏറെ ബുദ്ധിമുട്ടിലാണ്. പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിെയടുക്കുന്നില്ലെന്നാണാക്ഷേപം. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.