അന്താരാഷ്​ട്ര യോഗദിനാചരണം

കാലടി: സംസ്കൃത സർവകലാശാലയിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. േപ്രാ-വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് യോഗപരിശീലന ക്ലാസ് നടന്നു. എൻ.എസ്.എസ് യൂനിറ്റുകളും കായികവിഭാഗവും സംയുക്തമായാണ് യോഗദിനാചരണം സംഘടിപ്പിച്ചത്. യോഗവിഭാഗം കോ-ഓഡിനേറ്റർ ഡോ. എസ്. സുരേഷ്കുമാർ, കായികപഠനവിഭാഗം മേധാവി ഡോ. എം.ആർ. ദിനു, ഡോ. ലൂക്കോസ് ജോർജ്, എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ ടി.പി. സരിത എന്നിവർ സംസാരിച്ചു. വായന സന്ധ്യ കാലടി: എസ്.എൻ.ഡി.പി ലൈബ്രറിയിൽ വായന പക്ഷാചരണ ഭാഗമായി വായന സന്ധ്യ സംഘടിപ്പിച്ചു. സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. വായന മരിക്കുന്നില്ലെന്നും ഡിജിറ്റൽ യുഗത്തിൽ പുതിയൊരു വായന സംസ്കാരം രൂപപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിനനുസൃതമായി ഗ്രാമീണ ഗ്രന്ഥശാലകളുടെ മുഖഛായ മാറേണ്ടതുണ്ട്. യുവജനങ്ങളും വനിതകളും ഗ്രന്ഥശാലയിലെത്താനുള്ള പദ്ധതികൾക്ക് പ്രാമുഖ്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി വൈസ് പ്രസിഡൻറ് എം.പി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡൻറ് അഡ്വ. കെ.ബി. സാബു ആമുഖ പ്രഭാഷണം നടത്തി. സർവകലാശാല ലൈേബ്രറിയൻ ഡോ. എ. വിജയകുമാർ മുഖ്യാതിഥി ആയിരുന്നു. വനിത സാഹിതി ഏരിയ സെക്രട്ടറി രാധ മുരളീധരൻ, പ്രഭ സുരേഷ്, പ്രിയ ഉദയൻ, പദ്മിനി ഗോപിനാഥ്, ജോയൽ എം. ജേക്കബ്, മഞ്ഞപ്ര ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ലൈബ്രറി വനിതവേദിയും വനിത സാഹിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന വായന സന്ധ്യ കേരള ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി ഐ.വി. ദാസി​െൻറ ജന്മദിനമായ ജൂലൈ അഞ്ചുവരെ തുടരും. ദിവസവും വൈകീട്ട് ആറുവരെ നടക്കുന്ന പരിപാടിയിൽ ലളിതാംബിക അന്തർജനത്തി​െൻറ 'അഗ്നിസാക്ഷി', വൈക്കം മുഹമ്മദ് ബഷീറി​െൻറ 'ബാല്യ കാലസഖി', കാക്കനാട​െൻറ 'ഒറോത', സാറാ ജോസഫി​െൻറ 'മാറ്റാത്തി' തുടങ്ങിയ പുസ്തകങ്ങൾ പാരായണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.