യോഗദിനം ആചരിച്ചു

കോതമംഗലം: എം.എ കോളജ് എൻ.എസ്.എസ് യൂനിറ്റ് . പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് ഉദ്ഘാടനം ചെയ്തു. പ്രഫ. പി.എ. ഫ്രാൻസിസ് സേവ്യർ, അനു ജോർജ്, മാത്യു ജോർജ്, സ്നേഹ മരിയ വർഗീസ്, അനന്തു ഹരിഹരൻ, അഖില സുനിൽ എന്നിവർ സംസാരിച്ചു. എം.എ. അശ്വതി പരിശീലനത്തിന് നേതൃത്വം നൽകി. എം.എ ഇൻറർനാഷനൽ സ്കൂളിൽ യോഗദിനാചരണം പ്രിൻസിപ്പൽ പ്രഭാവതി നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം സർക്കാർ ആയുർവേദ ആശുപത്രിയിൽ നടന്ന യോഗദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ. അബ്ബാസ് നിർവഹിച്ചു. പഞ്ചായത്ത് അംഗം ഷെമീന അലിയാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എ.എ. രമണൻ, മുബീന ആലിക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ, ആയുർവേദ മെഡിക്കൽ ഓഫിസർ സി.ആർ. ലിനി, ഹോമിയോ മെഡിക്കൽ ഓഫിസർ ദിവ്യ സാംബശിവൻ എന്നിവർ സംസാരിച്ചു. കെ. അനീഷ് യോഗ പരിശീലന ക്ലാസ് നയിച്ചു. മൈലൂർ എം.എൽ.പി സ്കൂളിൽ നടന്ന യോഗദിനാചരണത്തിന് മിഥുൻ മാസ്റ്റർ നേതൃത്വം നൽകി. എം.എസ്. ബീന, എം. ഗോപകുമാർ, എം. ആശാലത, ഭാനു വിക്രമൻ എന്നിവർ സംസാരിച്ചു. തെക്കിനി ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ശോഭന പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച യോഗ നാച്വറോപതി സെമിനാർ ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ മഞ്ജു സിജു അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജോർജ് അമ്പാട്ട്, ഡോ. ടി.പി. ഹരികൃഷ്ണൻ, സിസ്റ്റർ ലിസ് മരിയ, ഡോ. ആൻസി എം. സാബു എന്നിവർ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു കോതമംഗലം: നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴി പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ സർക്കാർ, -എയ്ഡഡ്‌ സ്കൂളുകളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡുകൾ നൽകുന്നു. അർഹരായവർ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് സർട്ടിഫിക്കറ്റി​െൻറ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഫോൺ നമ്പറും ഫോട്ടോയും സഹിതം ഗ്രന്ഥശാല ഓഫിസിൽ അപേക്ഷ നൽകണം. മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു കോതമംഗലം: പകർച്ചപ്പനിയും ഡെങ്കിപ്പനിയും വ്യാപകമായ നെല്ലിക്കുഴി പഞ്ചായത്തിലെ 16,17,18 വാർഡുകളിലെ ആളുകൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിനി രവി ഉദ്ഘാടനം ചെയ്തു. മൃദുല ജനാർദനൻ അധ്യക്ഷത വഹിച്ചു. ബിന്ദു ജയകുമാർ, സഹീർ കോട്ടപറമ്പിൽ, എം.ഐ. നാസർ, മെഡിക്കൽ ഓഫിസർ അനിത ഷേണായ്, ഷാജി, നഫാസ് നാസർ എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ ജിഷ്ണു ലാലു, അമ്രിരേഷ്‌, രേഖ ഉണ്ണികൃഷ്ണൻ, രാധിക കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.