യോഗ ദിനാചരണം

കിഴക്കമ്പലം: ആയുഷ് വകുപ്പി​െൻറയും പഞ്ചായത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ കുമ്മനോട് ഗവ. യു.പി സ്കൂളിൽ സംഘടിപ്പിച്ച യോഗദിനാചരണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിൻസി അജി ഉദ്ഘാടനം ചെയ്തു. യോഗാചാര്യ എം.വി. ഷിബികുമാർ ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് ഇൻ-ചാർജ് സിന്ധു രാജൻ, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. സൂസൻ, ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. നിസരി, സൂസൻ അലക്സാണ്ടർ, വി.ആർ. ഉമ എന്നിവർ സംസാരിച്ചു. കുന്നത്തുനാട് പഞ്ചായത്തിൽ യോഗദിനാചരണം പ്രസിഡൻറ്് പി.പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നെസി ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. രമേശൻ, പഞ്ചായത്ത് അംഗങ്ങളായ ടി.വി. ശശി, ജിജോ വി. തോമസ്, എൻ.വി. രാജപ്പൻ, കെ.കെ. പ്രഭാകരൻ, എ.വി. ജേക്കബ്, എം.എൻ. കൃഷ്ണകുമാർ, സെലിൻ എബ്രഹാം, മോളി എബ്രഹാം, സുലൈഖ റഫീഖ് തുടങ്ങിയവർ പങ്കെടുത്തു. ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. നിഷിദ, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ജെസി എന്നിവർ ക്ലാസെടുത്തു. യോഗ െട്രയിനർ ശ്രീജിത്ത് യോഗ അഭ്യസിപ്പിച്ചു. വെമ്പിള്ളി, മോറക്കാല, പെരിങ്ങാല ഐ.സി.ടി എന്നിവിടങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ യോഗയിൽ പങ്കെടുത്തു. പട്ടിമറ്റം ഗോകുലം വിദ്യാനികേതൻ പബ്ലിക് സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും യോഗ പ്രദർശനം നടത്തി. പ്രിൻസിപ്പൽ ഒ.ജെ. ജോസഫ്, എം.എ. അയ്യപ്പൻ, ടി.എം. സുരേഷ് കുമാർ, കെ. ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. യോഗ പ്രമുഖ് പി.ജി. രജനി ക്ലാസെടുത്തു. ആധാർ കാർഡ്-പാൻ നമ്പർ ബന്ധിപ്പിക്കൽ അക്ഷയ കേന്ദ്രങ്ങളിൽ വലഞ്ഞ് ജനങ്ങൾ കിഴക്കമ്പലം: ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ നമ്പറുകൾ ജൂലൈ ഒന്നുമുതൽ അസാധുവാകുമെന്ന അറിയിപ്പ് വന്നതോടെ അക്ഷയ കേന്ദ്രങ്ങളിൽ വലഞ്ഞ് ജനങ്ങൾ. എസ്.എം.എസ് വഴിയോ വെബ്സൈറ്റുവഴിയോ ഇവ ബന്ധിപ്പിക്കാമെങ്കിലും തെറ്റുകൾ വന്നാൽ തിരുത്താൻ കഴിയാതെ വരുന്നതാണ് പലരും അക്ഷയ സ​െൻററുകളെ ആശ്രയിക്കാൻ കാരണം. എന്നാൽ, പുലർച്ച മുതൽ വൈകീട്ടുവരെ അക്ഷയ സ​െൻററുകളിൽ കാത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്. ആധാറിലെയും പാൻകാർഡിലെയും പേരുൾപ്പെടെ വിവരങ്ങൾ തമ്മിെല വ്യത്യാസമാണ് പലർക്കും തിരിച്ചടിയാകുന്നത്. എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയ അനുബന്ധ രേഖകളിലെ വിവരങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് പാൻ കാർഡ് തയാറാക്കുന്നത്. അതിനാൽ പാനിലെ വിവരങ്ങൾ മിക്കവാറും ശരിയാണ്. പക്ഷേ, ആധാർ കാർഡ് വാർഡ് തലത്തിലും മറ്റും സംഘടിപ്പിച്ച രജിസ്േട്രഷൻ ക്യാമ്പുകളിലൂടെയാണ് ഏറെപ്പേരും എടുത്തിട്ടുള്ളത്. നൂറുകണക്കിന് ആളുകളുടെ വിവരങ്ങൾ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരാണ് അപ്്ലോഡ് ചെയ്തത്. ഡാറ്റാബേസിൽ കടന്നുകൂടിയ വിവരങ്ങൾ പലതും അപൂർണമോ തെറ്റോ ആണ്. പലരുടെയും ആധാർ കാർഡിൽ പേരി​െൻറ പൂർണരൂപം ചേർത്തിട്ടില്ല. ചിലരുടേതിൽ അക്ഷരത്തെറ്റ്. പാൻകാർഡിലെ പേരും ആധാറിലെ പേരും ഇനിഷ്യലടക്കം ഒരുപോലെ ആയാൽ മാത്രമേ ലിങ്ക് ചെയ്യാനാവു എന്നതാണ് ഏറെ പ്രശ്നമാകുന്നത്. ഇതേതുടർന്ന് അക്ഷയ കേന്ദ്രങ്ങളിൽ ആളുകളുടെ കൂട്ടം വർധിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങൾ രാവിലെ എട്ടോടെയാണ് തുടങ്ങുന്നതെങ്കിലും പുലർച്ച നാലോടെ ഇവിടെ വരി രൂപപ്പെട്ടിരിക്കും. ആദ്യം 25 മുതൽ 30 പേർക്ക് ടോക്കൺ നൽകും. ഇടപാട് പൂർത്തിയാക്കുന്നത് അനുസരിച്ചാണ് വീണ്ടും ടോക്കൺ നൽകുക. ഇത്തരത്തിൽ ടോക്കൺ ലഭിക്കാനാണ് വൈകുവോളം ആളുകൾ വരിയിൽ നിൽക്കുന്നത്. തിരുത്തൽ വരുത്താനുള്ള അപേക്ഷ കൊടുത്താൽ കുറഞ്ഞത് 30 ദിവസമെടുക്കുമെന്നാണ് പല സ​െൻററുകാരും പറയുന്നത്. പാൻകാർഡ് തിരുത്താൻ 45 ദിവസവും. അപേക്ഷ സ്വീകരിക്കാൻ പല അക്ഷയ സ​െൻററിലും പത്തും ഇരുപതും ദിവസം കഴിഞ്ഞ് വരാനാണ് പറയുന്നത്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകളുടെ പരിധിയിലുള്ളവർ പട്ടിമറ്റത്തുള്ള അക്ഷയ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. ജനങ്ങളുടെ ദുരിതം കണ്ടിട്ടും അവരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് സ്ഥാപനങ്ങൾ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. അമിത ഫീസും ഈടാക്കുന്നുണ്ടെന്ന പരാതിയുമുണ്ട്. പി.ജി പ്രവേശനം: അപേക്ഷ തീയതി നീട്ടി കോതമംഗലം: മാർ അത്തനേഷ്യസ് കോളജിലെ 2017-18 അധ്യയന വർഷത്തേക്കുള്ള പി.ജി പ്രവേശനത്തിന് 28 വരെ അപേക്ഷിക്കാം. www.macollege.in വെബ്സൈറ്റിലൂടെ ഒാൺലൈനായി വേണം അപേക്ഷിക്കാൻ. ഫെഡറൽ ബാങ്ക് ശാഖയിൽ നിശ്ചിത തുക ചെലാൻ അടച്ച് 29നകം അപേക്ഷയുടെ പിൻറൗട്ട് കോളജ് ഓഫിസിൽ എത്തിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.