കോതമംഗലം: പോത്താനിക്കാട് പഞ്ചായത്തില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിെൻറ ഫണ്ട് ഉപയോഗപ്പെടുത്തിയോ വ്യാപാരസ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ സ്പോണ്‍സര്‍ഷിപ്പിലോ തുണിസഞ്ചികള്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും നല്‍കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നിരിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് രഹിത കവറുകള്‍ നിര്‍ബന്ധമാക്കി പ്ലാസ്റ്റിക് നിരോധനം പൂർണമായി നടപ്പാക്കാന്‍ അധികൃതര്‍ നടപടിയെടുക്കണം. സമീപ പഞ്ചായത്തുകളിലല്ലാം വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കി വരുകയാണ്. പല്ലാരിമംഗലം പഞ്ചായത്ത് തുണിസഞ്ചികള്‍ തയാറാക്കി ജനങ്ങള്‍ക്ക് വിതരണം ചെയ്തു. കടകളില്‍ ഉള്‍പ്പെടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പരിശോധന നടത്തിയും നിരോധനം നടപ്പാക്കിക്കഴിഞ്ഞു. പൈങ്ങോട്ടൂരിൽ വ്യാപാരികള്‍ യോഗം ചേര്‍ന്ന് പ്ലാസ്റ്റിക് നിരോധനത്തിന് തുടക്കമിട്ടു. ഈ സാഹചര്യത്തിൽ പോത്താനിക്കാട്ടും നിരോധനം നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേട്ടാമ്പാറ കുടിവെള്ള പദ്ധതിക്ക് 25 ലക്ഷം കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന് ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചതായും തുകക്ക് ഭരണാനുമതി ലഭിച്ചതായും ആൻറണി ജോൺ എം.എൽ.എ അറിയിച്ചു. ഒരു മോട്ടോർ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടെ മറ്റൊരു മോട്ടോർകൂടി സ്ഥാപിക്കുകയും കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വെറ്റിലപ്പാറ, മാലിപ്പാറ, നെടുമലത്തണ്ട്, നാടോടി തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.