എടത്തല : ലോക യോഗ ദിനത്തോടനുബന്ധിച്ച് എടത്തല കേന്ദ്ര യുനാനി റിസർച്ച് സെൻററിൽ യോഗ പരിശീലന ക്ലാസ്സംഘടിപ്പിച്ചു. ചൂണ്ടി ന്യൂ ലൈഫ് അക്കാഡമിയിലെ പരിശീലകൻ അനീസ് മുഹമ്മദ് നേതൃത്വം നൽകി.യുനാനി റിസർച്ച് ഓഫിസർ ഇജാസ് അഹമ്മദ്, റിസർച്ച് ഓഫിസർ ഇൻചാർജ് ഡോ: എം.എ. വഹീദ് എന്നിവർ സംസാരിച്ചു. സംഗീത ദിനം എടത്തല: നന്മ പുക്കാട്ടുപടി യൂനിറ്റ് സംഗീതദിനം ആചരിച്ചു. പുക്കാട്ടുപടിയിൽ നടന്ന സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡൻറ് പ്രദീപ് അധ്യക്ഷത വഹിച്ചു. നന്മ താലൂക്ക് സെക്രട്ടറി ബാബു പള്ളാശ്ശേരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.എസ്. മുഹമ്മദ് സ്വാഗതവും ട്രഷറർ അബ്ദുസ്സലാം നന്ദിയും പറഞ്ഞു. തുടർന്ന് നന്മയിലെ കലാകാരൻമാരുടെ സംഗീത സന്ധ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.