ആലുവ : ജമാഅത്തെ ഇസ്‌ലാമി ആലുവ ഏരിയയും ആലുവ ഹാര്‍മണി ഗ്രൂപ്പും സംയുക്തമായി നടത്തി. മസ്ജിദ് അല്‍ അന്‍സാര്‍ ഇമാം ഫൈസല്‍ അസ്ഹരി ഇഫ്താര്‍ സന്ദേശം നല്‍കി. ഹാര്‍മണി ഗ്രൂപ് പ്രസിഡൻറ് എം.എം. അബ്‌ദുൽ അസീസ് മാനാടത്ത് അധ്യക്ഷത വഹിച്ചു. മസ്ജിദ് പ്രസിഡൻറ് എം.എ. അബ്‌ദുൽ സലാം, രാധാകൃഷ്ണന്‍, ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാര്‍, പ്രഫ. സിറിയക് മണവാളന്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് കെ.എ. അമീര്‍ അഫ്‌സല്‍ സ്വാഗതവും സെക്രട്ടറി ടി.എ. നിയാസ് നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളനം ആലുവ : തൃണമൂല്‍ കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ എ.കെ. കുഞ്ഞുമുഹമ്മദ് അനുസ്മരണ സമ്മേളനം വ്യാഴാഴ്ച നടക്കുമെന്ന് ജില്ല ജനറല്‍ സെക്രട്ടറി പരീത് കുമ്പശ്ശേരി അറിയിച്ചു. ഉച്ചക്ക് രണ്ടുമണിക്ക് എറണാകുളം റസ്‌റ്റ് ഹൗസില്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.