കൂട്ടുങ്ങൽ ചിറ ബീച്ച്റോഡ് തകർന്നു

എടവനക്കാട്: തകർന്നടിഞ്ഞ എടവനക്കാട് കൂട്ടുങ്ങൽ ചിറ ബീച്ച് റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. മെറ്റലും ടാറുമിളകി കാൽനടപോലും സാധ്യമാകാതെ ജനങ്ങൾ ദുരിതത്തിലായി. വർഷങ്ങൾക്കു മുമ്പ് പണിത റോഡിന് പരിമിതിയേറെയാണ്. ഇരുവശങ്ങളിലുമുള്ള ചെമ്മീൻ കെട്ടുകളുടെ കൂടി സ്ഥലമേറ്റെടുത്ത് വീതി കൂട്ടിപ്പണിത റോഡ് പക്ഷേ, വഴിയാത്രികർക്കും വാഹനങ്ങൾക്കും നിത്യ ഭീഷണിയായി മാറിയിരിക്കുകയാണ്. വലതുവശത്തെ ചെമ്മീൻ കെട്ടി​െൻറ സംരക്ഷണഭിത്തി റോഡിനെക്കാൾ ഒന്നരയടി ഉയർത്തിക്കെട്ടി മുകളിൽ കോൺക്രീറ്റും ചെയ്തിട്ടിരിക്കുന്നതിനാൽ ആ വശം ഇടിഞ്ഞ് റോഡിന് തകരാറു സംഭവിക്കില്ല. എന്നാൽ, വെള്ളം കെട്ടിക്കിടന്ന് കുതിർന്ന റോഡിലൂടെ സഞ്ചാരം സാധ്യമാകുന്നില്ല. കാലവർഷം കനക്കുമ്പോൾ മഴവെള്ളം കെട്ടിക്കിടന്ന് റോഡിലെ കുഴികൾ വാഹനങ്ങൾക്കും കാൽനടക്കാർക്കും അപകടം സംഭവിക്കാൻ സാധ്യത ഏറെയാണ്. റോഡ് നിർമാണത്തിന് അടിയന്തര നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.