കടുങ്ങല്ലൂർ: ജമാഅത്തെ ഇസ്‌ലാമി പാനായികുളംഏരിയയുടെ നേതൃത്വത്തിൽ

കടുങ്ങല്ലൂർ: ജമാഅത്തെ ഇസ്‌ലാമി പാനായിക്കുളം ഏരിയയുടെ നേതൃത്വത്തിൽ എരമം ദഅ്വ സ​െൻററിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എൻ. ഉണ്ണി സംഗമം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി പാനായിക്കുളം ഏരിയ പ്രസിഡൻറ് സാദിഖലി അധ്യക്ഷത വഹിച്ചു. സെയ്ദ് മുഹമ്മദ് ഖുർആനിൽനിന്ന് അവതരിപ്പിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ജമാൽ പാനായിക്കുളം റമദാൻ സന്ദേശം നൽകി. സാംസ്കാരിക പ്രവർത്തകനും കഥാകൃത്തുമായ ശ്രീമൻ നാരായൺ, മംഗളോദയം ലൈബ്രറി പ്രസിഡൻറ് ശ്രീ.സുരേഷ് മുട്ടത്തിൽ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ്, വൈസ് പ്രസിഡൻറ് സി.ജി.വേണു, പഞ്ചായത്തംഗങ്ങളായ ജ്യോതി ഗോപകുമാർ, ഇന്ദിര കുന്നക്കാല, എസ്.ഡി.പി.ഐ നേതാവ് അബ്ദുസ്സലാം, മുസ്ലിംലീഗ് നേതാവ് ശ്രീ.അശ്റഫ്, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി പി.ഇ.ശംസുദ്ദീൻ, മണ്ഡലം പ്രസിഡൻറ് കെ.എച്ച്.സദഖത്ത്, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് അലി അക്ബർ, എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് ആഷിഖ്, ജമാഅത്ത് വനിത ഏരിയ പ്രസിഡൻറ് സുഹറ സെയ്ദ് മുഹമ്മദ്, ജി.ഐ.ഒ ഏരിയ പ്രസിഡൻറ് ഫെമിത സാദിഖ് അലി തുടങ്ങിയവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി വി.എസ്.അർഷാദ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.