must+സി.പി.െഎ എതിർത്തു; കോവളം കൊട്ടാരം കൈമാറൽ നിർദേശം തീരുമാനമെടുക്കാതെ മാറ്റി കോടതിയിലൂടെ അവകാശം സ്ഥാപിക്കാനാകുമെന്ന് റവന്യൂ മന്ത്രിയുടെ കുറിപ്പ് തിരുവനന്തപുരം: കോവളം കൊട്ടാരവും അനുബന്ധസ്ഥലവും ആര്‍.പി ഗ്രൂപ്പിന് വിട്ടുനല്‍കാമെന്ന ടൂറിസം വകുപ്പിെൻറ ശിപാര്‍ശ സി.പി.ഐ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് മന്ത്രിസഭ യോഗത്തില്‍ തീരുമാനമെടുക്കാതെ മാറ്റിെവച്ചു. റവന്യൂ മന്ത്രി ഇക്കാര്യത്തിൽ വിശദമായ കുറിപ്പും മന്ത്രിസഭക്ക് നൽകി. മന്ത്രി മാത്യു ടി. തോമസിെൻറ നിര്‍ദേശമനുസരിച്ച് നിയമമന്ത്രിയുടെ കൂടി സാന്നിധ്യത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യാമെന്ന ധാരണയിലെത്തുകയായിരുന്നു. കോവളം കൊട്ടാരമുള്‍പ്പെട്ട 63 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതിന് ആധാരമായ നിയമം നിലനില്‍ക്കുന്നതല്ലെന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇതിെൻറ കൈവശക്കാരായ ആര്‍.പി ഗ്രൂപ്പിന് വിട്ടുനല്‍കാമെന്നായിരുന്നു ടൂറിസം വകുപ്പിെൻറ നിർദേശം. വിഷയം മന്ത്രിസഭ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കോടതി വിധി വന്നതിനെ തുടര്‍ന്ന് ഇവ വിട്ടുനല്‍കാമെന്ന് നിയമവകുപ്പ് സെക്രട്ടറിയും നിയമോപദേശം നല്‍കിയിരുന്നു. 1970ല്‍ സംസ്ഥാന സര്‍ക്കാര്‍ ഐ.ടി.ഡി.സിക്ക് നല്‍കുമ്പോള്‍ കൈവശാവകാശം മാത്രമേ നല്‍കിയിരുന്നുള്ളൂവെന്ന് റവന്യൂ മന്ത്രിയുടെ കുറിപ്പിൽ വ്യക്തമാക്കി. കൈമാറ്റംചെയ്യാന്‍ അവകാശം നല്‍കിയിരുന്നില്ല. കൊട്ടാരം സംബന്ധിച്ച വിധിയില്‍ സ്ഥലത്തിെൻറ ഉടമസ്ഥാവകാശത്തിലേക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. കൊട്ടാരം ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാറിെൻറ നിയമനിര്‍മാണം ഭരണഘടനവിരുദ്ധം എന്നുമാത്രമാണ് വിധി. ഈ സാഹചര്യത്തില്‍ സ്ഥലത്തിെൻറ ഉടമസ്ഥാവകാശം സര്‍ക്കാറിന് നഷ്ടപ്പെട്ടിട്ടില്ല. അത് കോടതിയിലൂടെ സ്ഥാപിച്ചെടുക്കാന്‍ കഴിയും. സ്ഥലം ഉള്‍പ്പെടെ വിട്ടുകൊടുക്കുന്നത് ശരിയല്ല, സര്‍ക്കാറിന് വലിയ സാമ്പത്തികനഷ്ടം വരുത്തുമെന്നും കുറിപ്പിൽ പറയുന്നു. ഈ കുറിപ്പ് ടൂറിസം വകുപ്പിെൻറ നിര്‍ദേശത്തോടൊപ്പം ചീഫ് സെക്രട്ടറി വായിച്ചു. നിയമോപദേശം കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ കേസുമായി മുന്നോട്ടുപോയിട്ട് കാര്യമില്ലെന്നായിരുന്നു സി.പി.എം അംഗങ്ങളുടെ നിലപാട്. നിയമമന്ത്രി ബുധനാഴ്ച മന്ത്രിസഭയോഗത്തിന് എത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.