കൊച്ചി: എറണാകുളം ജില്ല ഷട്ടിൽ ബാഡ്മിൻറൻ അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പ് സ്പോർട്സ് നിയമത്തിലെ ഭേദഗതി വ്യവസ്ഥകൾക്കനുസരിച്ച് നടത്തണമെന്ന് ഹൈകോടതി. ശനിയാഴ്ച നടക്കാനിരിക്കുന്ന െതരഞ്ഞെടുപ്പിന് വോട്ടർപട്ടിക തയാറാക്കിയതുൾപ്പെടെയുള്ള നടപടിക്രമങ്ങളിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് അന്തർദേശീയ താരമായ ജോൺ ഒാഫ് മാത, കെ.എ. അനീഷ് എന്നിവർ നൽകിയ ഹരജിയിലാണ് ഹൈകോടതി നിർദേശം. ഷട്ടിൽ ബാഡ്മിൻറൻ ജില്ല-സംസ്ഥാന അസോസിയേഷനുകൾക്ക് നോട്ടീസും ഉത്തരവുമായി. അസോസിയേഷൻ തയാറാക്കിയ വോട്ടർപട്ടികയിലെ 36 ക്ലബുകളിൽ 18 എണ്ണം വ്യാജമാണെന്നും ഇവർക്ക് രജിസ്ട്രേഷനോ മറ്റ് അംഗീകാരമോ ഇല്ലെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. കേരള സ്പോർട്സ് നിയമത്തിൽ 2015ൽ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് അസോസിയേഷെൻറ ജനറൽ ബോഡിയിൽ 15 ശതമാനം ദേശീയ -- അന്തർദേശീയ താരങ്ങൾ വേണമെന്നുണ്ട്. ഇത് പാലിക്കാതെ താരങ്ങളെ വോട്ടർപട്ടികയിൽ നിന്നൊഴിവാക്കിയാണ് െതരഞ്ഞെടുപ്പെന്നായിരുന്നു ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.