വിദേശയാത്ര: എംബാർക്കേഷൻ കാർഡ്​ ഒഴിവാക്കാൻ ആലോചന

നെടുമ്പാശ്ശേരി: വിദേശയാത്ര ചെയ്യുന്ന ഇന്ത്യക്കാർ വിമാനത്താവളത്തിൽ എംബാർക്കേഷൻ കാർഡ് പൂരിപ്പിച്ചുനൽകുന്നത് ഒഴിവാക്കാൻ വ്യോമയാന മന്ത്രാലയം ആലോചിക്കുന്നു. ഇതിന് വിവിധ സുരക്ഷ ഏജൻസികളുടെ അഭിപ്രായം തേടി. ബോർഡിങ് പാസെടുത്തശേഷം എമിേഗ്രഷൻ പരിശോധനക്കുമുമ്പ് യാത്രക്കാർ എംബാർക്കേഷൻ കാർഡ് പൂരിപ്പിക്കണം. എമിേഗ്രഷൻ കൗണ്ടറിൽ പാസ്പോർട്ടിനോടൊപ്പം പൂരിപ്പിച്ച എംബാർക്കേഷൻ കാർഡും നൽകണം. എമിേഗ്രഷൻ വിഭാഗം പാസ്പോർട്ടിനൊപ്പം എംബാർക്കേഷൻ കാർഡും സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ രേഖയാക്കും. പേര്, വിലാസം, ജനനതീയതി, പാസ്പോർട്ട് നമ്പർ, വിസ വിവരങ്ങൾ, യാത്രയുടെ ലക്ഷ്യം, വിദേശത്ത് തങ്ങുന്ന കാലാവധി തുടങ്ങി എല്ലാ വിവരങ്ങളും എംബാർക്കേഷൻ കാർഡിൽ രേഖപ്പെടുത്തണം. പരിഷ്കരണത്തോടെ ഇത് ഒഴിവാക്കാനാവും. പാസ്പോർട്ട്് സ്കാൻ ചെയ്യുമ്പോൾ തന്നെ യാത്രക്കാരുടെ എല്ലാ വിവരവും ലഭിക്കും. പിന്നെ എംബാർക്കേഷൻ കാർഡി​െൻറ ആവശ്യം വരുന്നില്ല. അതിനാലാണ് കാലഹരണപ്പെട്ട ഈ നിയമം ഒഴിവാക്കാൻ കഴിയുമോയെന്ന് പരിശോധിക്കുന്നത്. എമിേഗ്രഷൻ നടപടി വേഗം പൂർത്തിയാക്കാനും ഇതുവഴി കഴിയും. വിദേശത്തുനിന്ന് വരുന്ന ഇന്ത്യക്കാർ കാർഡ് പൂരിപ്പിച്ചുനൽകുന്നത് നേരത്തേ ഒഴിവാക്കിയിരുന്നു. ഇപ്പോൾ ഇത് വിദേശികളിൽനിന്നുമാത്രമേ പൂരിപ്പിച്ചുവാങ്ങുന്നുള്ളൂ. അടുത്തിടെ കൊച്ചി ഉൾപ്പെടെ ഏഴു വിമാനത്താവളങ്ങളിൽ ഹാൻഡ് ബാഗേജിൽ സെക്യൂരിറ്റി ടാഗ് കെട്ടുന്നത് ഒഴിവാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.