ഛത്തിസ്​ഗഢിൽ മാവോവാദി നേതാവ്​ പിടിയിൽ

റായ്പുർ: ഛത്തിസ്ഗഢിലെ ബിജാപുർ ജില്ലയിൽ മാവോവാദി നേതാവ് രാകേഷ് സോധി (20) അറസ്റ്റിൽ. മാവോവാദികൾക്കിടയിൽ ഡെപ്യൂട്ടി കമാൻഡർ എന്നറിയപ്പെടുന്ന ഇദ്ദേഹത്തെ പിടികൂടുന്നവർക്ക് സർക്കാർ മൂന്നു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. അവാപള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ കൻവർഗുഡ ഗ്രാമത്തിൽ സുരക്ഷാസേനയുടെ സംയുക്ത തെരച്ചിലിലാണ് രാകേഷ് സോധി പിടിയിലായതെന്ന് ബിജാപുർ ജില്ല പൊലീസ് മേധാവി കെ.എൽ. ധ്രുവ് അറിയിച്ചു. മാവോവാദി നേതാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സേന പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചെറിയ ബോംബും രണ്ട് ഡിറ്റനേറ്ററും ഇലക്ട്രിക് വയറും ഇദ്ദേഹത്തി​െൻറ ബാഗിൽനിന്ന് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.