ആലുവ: ദേശീയപാത പറവൂര്‍ കവലയില്‍ പറവൂര്‍ റോഡിലേക്ക് ഫ്രീ ലെഫ്റ്റ് സൗകര്യമായി. ഇതുമൂലം ആലുവ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് എളുപ്പം പറവൂര്‍ റോഡിലേക്ക് പോകാന്‍ കഴിയും . ഇതോടെ കവലയിലെ ഗതാഗതക്കുരുക്കും കുറയും. തോട്ടക്കാട്ടുകരക്കും പറവൂര്‍ കവലക്കും ഇടയില്‍ സര്‍വിസ് റോഡ് നിര്‍മിക്കാനും കവലയില്‍ ഫ്രീ ലെഫ്റ്റ് സംവിധാനമാക്കാനും ദേശീയപാത അധികൃതര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാൽ, പിന്നീട് ഒരു പണിയും നടന്നില്ല. ഇവിടെ സ്ഥിതി ചെയ്തിരുന്ന ട്രാന്‍സ്‌ഫോര്‍മര്‍ നീക്കാനും നടപടികളുണ്ടായില്ല. പരാതികളെത്തുടര്‍ന്ന് കഴിഞ്ഞമാസം സബ് കലക്ടര്‍ അദീല അബ്ദുല്ല സ്ഥലം സന്ദര്‍ശിക്കുകയും ട്രാന്‍സ്‌ഫോര്‍മര്‍ നീക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിയെങ്കിലും ഇവിടെ കിടന്ന കല്ലും മണ്ണും നീക്കി വഴിയൊരുക്കാന്‍ ദേശീയപാത അധികൃതര്‍ തയാറായില്ല. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ട്രാഫിക് എസ്.ഐ മുഹമ്മദ് ബഷീര്‍ എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് ഇവ നീക്കി വഴിയൊരുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.