മൂവാറ്റുപുഴ: തിരക്കേറിയ മൂവാറ്റുപുഴ-കാളിയാർ റൂട്ടിൽ പുന്നമറ്റം ജങ്ഷനിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമായി. പുന്നമറ്റം കവലക്ക് സമീപം ഉണ്ടായിരുന്ന തോട് സ്വകാര്യ വ്യക്തി കൈയേറിയതോടെയാണ് പുന്നമറ്റം കവല മുതൽ കക്കടാശേരി വരെയുള്ള 50 മീറ്റർ ദൂരത്തിൽ റോഡിൽ വെള്ളക്കെട്ടുയരുന്നത്. പ്രദേശത്തെ ഉയർന്ന സ്ഥലങ്ങളിൽനിന്നടക്കമുള്ള മഴവെള്ളം പുന്നമറ്റം കവലക്ക് സമീപത്തെ കലുങ്ക് വഴി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് സമീപത്തുകൂടി കടന്നുപോയിരുന്ന തോട്ടിലൂടെ പുഴയിലേക്കായിരുന്നു ഒഴുകിയിരുന്നത്. എന്നാൽ, തോട് മൂടിയതോടെ ഒഴുകിപ്പോകാൻ വഴിയില്ലാതെ വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണ്. കാലവർഷമാരംഭിച്ചതോടെ റോഡിൽ മിക്കദിവസവും രണ്ടടിയിലേറെ വെള്ളം ഉയരും. സമീപത്തെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കടക്കം വെള്ളക്കെട്ട് ദുരിതമായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ, വെള്ളക്കെട്ട് നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.